Thursday, March 3, 2011

2011- ചുരിദാരണിഞ്ഞ വാർദ്ധക്യം

2011- ചുരിദാരണിഞ്ഞ വാർദ്ധക്യം

ഇത്രയേറെ പ്രായമായിട്ടും
കാലത്തിന്റെ തലമുടികളിൽ
നരയുടെ ഒരംശമില്ല
വേഷത്തിന്റെ മഹിമയോ
അതോ നിത്യ യ്യവനത്തിനം എന്ന വരമോ??
2010, തീരാൻ നോക്കിയിരുന്നു
അവളെ തട്ടി മാറ്റി അടുത്ത ദശകം
ഇന്നിതാ, അവൾ വാഴുന്നു ചുരിദാരണിഞ്ഞ്
ഇനി, നീ എന്ത് വേഷമണിഞ്ഞാലും
വാർദ്ധക്യം നിന്നെ പിടികൂടിയിരിക്കുന്നു
കലണ്ടർ കോളങ്ങൾ ഒരോന്നോരോന്ന് മാറി മറയും
നിന്റെ വസ്ത്രത്തിന്റെ കഷ്ണങ്ങൾ മാറി മറയും
മടുത്തു നിന്റെ നഗ്നത കണ്ട്
ഇനിയുമെങ്കിലും നിനക്ക് ചിന്തിച്ചു കൂടെ
ഏത് വേഷമണിഞ്ഞാലും, എത്ര മൂടുപടമനിഞ്ഞാലും
നീ നീ തന്നെ
പ്രായമായ കാലം തന്നെ
,,,..,.,.,.,.,
,,,.,.,.
രചന> അജിൻ മാത്യു വർഗീസ്

No comments:

Post a Comment