ചോദ്യം????
ദേഹമെൻ ദേഹിയോട് ഒരു ചോദ്യം
എന്തിനീ ആരും പോകാത്ത വഴി??
എന്തിനീ ആരും കേൾക്കാത്ത പാട്ട്?
ദേഹിയോട് ചിലത് ഓതി ഞാൻ
ഒരിക്കൽ നീയും എന്നെ കൈവിടും
അന്ന് ഞാൻ ദുഖിക്കരുതല്ലോ
ഒരിക്കൽ നീയും എന്നെ ഉപേക്ഷിക്കും
അന്നു ഞാൻ കരയേണ്ടതില്ലലോ
നീ എന്നെ ത്യജിച്ചാലും
എനിക്കു വേണ്ടി ദേഹത്തെ വെടിഞ്ഞവൻ
ആത്മാവിനെ സ്നേഹിക്കുന്നവൻ
ഈ പാട്ടിലും, ഈ വഴിയിലും
ഇന്നലയും ഇന്നും എന്നും
എന്നെ കൈവിടുകയുമില്ല, ഉപേക്ഷിക്കയുമില്ല്