Friday, August 26, 2011

ഒരു ഇലയായി ഞാൻ മാറാം

ഒരു ഇലയായി ഞാൻ മാറാം

തണൽ മരത്തിൻ
ഇലകളിൽ ഒന്നൊന്നായി പൊഴിയുമ്പോഴും
സൂര്യൻ കത്തിയെരിഞ്ഞു കൊണ്ട് തന്നെ
ആകാശത്തിന്റെ അതിർത്തികളിൽ
ഒടുവിൽ മഴ ഇങ്ങെത്തി
ഇലകൾ എല്ലാം എങ്ങോ നിന്നും
പറന്നു പറന്നു വീണ്ടും മരത്തിലേക്ക്
വേനലവധിക്കാലം കഴിഞ്ഞതിന്റെ
ഉന്മേഷവും ഉണർവോടും
ഒരു പച്ചിലയായി തീരാൻ
പഴുത്തിലയായി പൊഴിഞ്ഞ്
മണ്ണിനോട് ചേരും നാൾ
ഇനി എത്ര വേനൽ ഞാൻ ഏല്ക്കണം??
എങ്കിലും മനുജനു
നല്ലത് മാത്രം
ജനനത്തിലും മരണത്തിലും
നല്കുവാൻ ഇലകൾ മാത്രം

Thursday, August 18, 2011

പുഴയുടെ പുതുവസ്ത്രം

പുഴയുടെ പുതുവസ്ത്രം


വേഷം മാറി വന്ന പുഴ;
ആളറിയാതിരിക്കാൻ
മഴ സമ്മാനിച്ച
പുതുവർണ്ണവും ധരിച്ച്
നിറം മാറീ ഒഴുകുന്നു

കുഴലുകളിൽ നിന്നുമുള്ള വിഷം,
അവളിൽ പതിക്കാതിരിക്കാൻ
അവളുടെ മജ്ജയെ കോരിയെടുത്ത്
കെട്ടിടങ്ങൾ പണിയാതിരിക്കാൻ


ഒഴുകുകയാണവൾ
വഴി തെറ്റാതെ
രൂപത്തിൽ ഒരല്പ്പം വ്ത്യസ്തതയോടെ
അടുത്ത തലമുറയെ ഒന്ന് കാണാൻ