Monday, February 28, 2011

ദീപമെന്നും പ്രിയം

ദീപമെന്നും പ്രിയം


അസ്തമയ സൂര്യന്റെ പ്രകാശം തേടിയിരങ്ങി
ഇടവഴികളിൽ രണ്ട് പേരുടെ സംഭാഷണം
അവരിൽ ഒരാളാകുവാൻ കൊതിച്ചു മനസ്സ്
എന്തിനാണു മനസ്സിനു ഇത്ര വേഗത
ഇതിനെ നിയന്ത്രിക്കുന്നത് ആരാൺ
പുറകിലെ കണ്ൺ തുറന്ന് എന്നെ നോക്കി
രണ്ട് പേരും എന്നെയും കാത്ത് അവിടെ

എന്തിനാണവർ ആ ആല്മര ചുവട്ടിൽ........

ആദ്യം ഒരു മൗനം നല്കി സ്വീകരിച്ചു
പിന്നീട് നിറഞ്ഞ ഒരു പുഞ്ചിരിയും

സ്വപ്നമെന്നൊരാൾ എന്നോട് ഓതിയത്
നിന്റെ സ്വപ്നത്തിന്റെ സാക്ഷാല്ക്കാരം

രണ്ടാമെന്റെ പേരു ഞൻ ചോദിച്ചില്ല
സ്വപ്നത്തിന്റെ പ്രാണ സഖിയുടെ
പേരു ചോദിച്ചു വിഢിയായാകുന്നത് എന്തിന്ന്

ഓർമകൾ ഓർമകൾ....... ഓർമകൾ
ഇത്രയും മധുരം ഈ ഓർമകൾക്ക് എങ്ങനെ.....
ഒരല്പമൊന്ന് രുചി നോക്കുമ്പോൾ കയ്പ്പും മധുരവും
വെറുതെ ഒരു ചോദ്യമങ്ങു ചോദിച്ചു

ഓർമകളെ,,,,, എന്നെ കാത്ത് എന്തിനു.......??

സ്വപ്നം മറുപടി പറഞ്ഞു..
ഓർമകളുടെ ശരീരവും വാക്കും സ്വപ്നത്തിന്റേത്

ആത്മാർത്ഥത...........സ്നേഹം..ത്യാഗം..
പൊരുൾ തേടി ഞാനിറങ്ങി..
ആൽ മര ചുവട്ടിൽ നിന്നും................


രചന . അജിന്‍ മത്യൂ വര്‍ഗീസ്‌

Saturday, February 19, 2011

സ്ട്രെച്ചർ

സ്ട്രെച്ചർ

നാലു ചക്രങ്ങള്‍ , ജീവിതത്തിലേക്കൊരോട്ടം
ഒന്ന് പിഴച്ചാൽ ഐസ് മുറി മാറും
ജീവിതത്തിൽ കാണാത്ത ഐസ് മുറിയോ ???
അതോ ജീവിപ്പിക്കുന്ന ഐസ് മുറിയോ ???
നിരവധി മനുഷ്യർ എന്നിൽ അഭയം പ്രാപിച്ചിട്ടുണ്ട്
കാറ്റിന്റെ വേഗതയിൽ ഞാൻ എത്തിച്ചിട്ടുമുണ്ട്
പക്ഷേ ഉദ്ദേശം കഴിഞ്ഞ്, ഏതെങ്കിലും ഒരു മൂലയിൽ ഞാൻ കാണും

അടുത്ത ജീവനും നോക്കി കൊണ്ട്
മതം നോക്കിയിട്ടില്ല, ജാതി ചോദിച്ചിട്ടില്ല, നിറം നോക്കിയിട്ടില്ല

എങ്കിലും എന്റെ നിറം അവർ നോക്കുന്നു
വെള്ളയിൽ ഒരല്പം കറയുണ്ടെങ്കിൽ
കാണും ഞാൻ എതെങ്കിലും ഒരു മൂലയിൽ
ഏകനായി..........................

അമ്മ കാണിച്ച വഴി

അമ്മ കാണിച്ച വഴി


ഓർമകളെ ഓർമകളിലെത്തിച്ച്
ഒരിക്കൽ കൂടി ആർദ്രമായ ആ സ്പർശം
അതോ, ഇമ്പമുള്ള ആ വാക്കുകളാണോ ??
എന്റെ ഓർമകളുടെ വഴി
ഞാൻ ഒന്ന് പിന്തുടരട്ടെ,
അവിടെ എന്നെ കാത്തിരിക്കുന്ന മായ കാഴ്ചകൾ
മായയാണെന്ന് എന്നെ ഞാൻ ഒന്ന് ബോധ്യപ്പെടുത്തട്ടെ,
പിന്നെ ആകാം എന്റെ ചിന്തയുടെ ആഴമളക്കാൻ ശ്രമിക്കുന്ന നിങ്ങളെ
മായ അല്ല, മിഥ്യ അല്ല
സത്യം എന്താണെന്ന് മറന്ന ഈ ലോകത്ത്
ഞാൻ എന്റെ ഓർമകളുടെ ഏടുകളിൽ നിന്നും കാണിക്കാം
സത്യം എന്താണെന്ന്
അതെന്റെ അമ്മയുടെ കണ്ണിൽ നിന്നുമൊഴികിയ
കണ്ണുനീർ ത്തുള്ളിയും, പ്രാർത്ഥ്നാ നാദവും മാത്രം
ക്രൂശിലേക്കെന്നെ ആകർഷിച്ച ആ നിലവിളി........

.........
രചന > അജിന്‍