Monday, February 28, 2011

ദീപമെന്നും പ്രിയം

ദീപമെന്നും പ്രിയം


അസ്തമയ സൂര്യന്റെ പ്രകാശം തേടിയിരങ്ങി
ഇടവഴികളിൽ രണ്ട് പേരുടെ സംഭാഷണം
അവരിൽ ഒരാളാകുവാൻ കൊതിച്ചു മനസ്സ്
എന്തിനാണു മനസ്സിനു ഇത്ര വേഗത
ഇതിനെ നിയന്ത്രിക്കുന്നത് ആരാൺ
പുറകിലെ കണ്ൺ തുറന്ന് എന്നെ നോക്കി
രണ്ട് പേരും എന്നെയും കാത്ത് അവിടെ

എന്തിനാണവർ ആ ആല്മര ചുവട്ടിൽ........

ആദ്യം ഒരു മൗനം നല്കി സ്വീകരിച്ചു
പിന്നീട് നിറഞ്ഞ ഒരു പുഞ്ചിരിയും

സ്വപ്നമെന്നൊരാൾ എന്നോട് ഓതിയത്
നിന്റെ സ്വപ്നത്തിന്റെ സാക്ഷാല്ക്കാരം

രണ്ടാമെന്റെ പേരു ഞൻ ചോദിച്ചില്ല
സ്വപ്നത്തിന്റെ പ്രാണ സഖിയുടെ
പേരു ചോദിച്ചു വിഢിയായാകുന്നത് എന്തിന്ന്

ഓർമകൾ ഓർമകൾ....... ഓർമകൾ
ഇത്രയും മധുരം ഈ ഓർമകൾക്ക് എങ്ങനെ.....
ഒരല്പമൊന്ന് രുചി നോക്കുമ്പോൾ കയ്പ്പും മധുരവും
വെറുതെ ഒരു ചോദ്യമങ്ങു ചോദിച്ചു

ഓർമകളെ,,,,, എന്നെ കാത്ത് എന്തിനു.......??

സ്വപ്നം മറുപടി പറഞ്ഞു..
ഓർമകളുടെ ശരീരവും വാക്കും സ്വപ്നത്തിന്റേത്

ആത്മാർത്ഥത...........സ്നേഹം..ത്യാഗം..
പൊരുൾ തേടി ഞാനിറങ്ങി..
ആൽ മര ചുവട്ടിൽ നിന്നും................


രചന . അജിന്‍ മത്യൂ വര്‍ഗീസ്‌

No comments:

Post a Comment