അമ്മ കാണിച്ച വഴി
ഓർമകളെ ഓർമകളിലെത്തിച്ച്
ഒരിക്കൽ കൂടി ആർദ്രമായ ആ സ്പർശം
അതോ, ഇമ്പമുള്ള ആ വാക്കുകളാണോ ??
എന്റെ ഓർമകളുടെ വഴി
ഞാൻ ഒന്ന് പിന്തുടരട്ടെ,
അവിടെ എന്നെ കാത്തിരിക്കുന്ന മായ കാഴ്ചകൾ
മായയാണെന്ന് എന്നെ ഞാൻ ഒന്ന് ബോധ്യപ്പെടുത്തട്ടെ,
പിന്നെ ആകാം എന്റെ ചിന്തയുടെ ആഴമളക്കാൻ ശ്രമിക്കുന്ന നിങ്ങളെ
മായ അല്ല, മിഥ്യ അല്ല
സത്യം എന്താണെന്ന് മറന്ന ഈ ലോകത്ത്
ഞാൻ എന്റെ ഓർമകളുടെ ഏടുകളിൽ നിന്നും കാണിക്കാം
സത്യം എന്താണെന്ന്
അതെന്റെ അമ്മയുടെ കണ്ണിൽ നിന്നുമൊഴികിയ
കണ്ണുനീർ ത്തുള്ളിയും, പ്രാർത്ഥ്നാ നാദവും മാത്രം
ക്രൂശിലേക്കെന്നെ ആകർഷിച്ച ആ നിലവിളി........
.........
രചന > അജിന്‍
No comments:
Post a Comment