Saturday, December 25, 2010

പൊഴിഞ്ഞ ഇല

ഇടവഴിയില്‍ പൊഴിഞ്ഞു വീണ
ഇലയില്‍ ഒന്നറിയാതെ പാദംഒന്ന്‍
സ്പര്‍ശിച്ചപോള്‍ , അവന്റെ അമ്മയോന്ന്‍ നോക്കി
ദഹിപ്പിക്കുന്ന നോട്ടം
മകന്റെ വേര്‍പാടില്‍ ദുഖിച്ചിരിക്കുന്ന അമ്മ
അവന്റെ ജീവനറ്റ ദേഹത്തില്‍

അവഗണനയുടെ ചുമടുകള്‍ പതിക്കുമ്പോള്‍
സ്നേഹത്തിന്‍ മകുടോധഹരണത്തിന് എങ്ങനെ മൌനം പാലിക്കനാകും

പ്രകൃതിയുടെ സന്ദേശവാഹകന്‍
ഓടി വന്നു അവനെ എടുത്തു
അവന്റെ കൂട്ടുകാരന്റെ അടുക്കല്‍ എത്തിച്ചു
ക്കാശിക്ക് യാത്ര തുടരാന്‍ ഇനി
മണ്‍കട്ടയ്ക്ക് കൂട്ട് ജീവനറ്റ
ഈ പൊഴിഞ്ഞ ഇല മാത്രം

രചന : അജിന്‍ മാത്യു വര്‍ഗീസ്

2 comments: