Saturday, December 25, 2010

മരത്തിലൊരു കോടാലി

ആടിയകന്ന മരച്ചില്ലിനിടയിലെ
പൊന്നിന്‍ നിറമുള്ള പൂമൊട്ടെ
അകറ്റിയ ഇരുമ്പിന്‍ കഷണത്തെ
ബഹുമാനത്തോടെ ശരീരത്തിലേക്ക്
ആനയിച്ച മഹാത്മാവേ
ഗര്‍ഭപാത്രത്തിലെ ശിശുവിനെ പോലും
ലോഹങ്ങള്‍ക്ക് വിട്ടു കൊടുത്തിട്ട്
സ്വയം ആദ്യം ബലിയായ പുന്ന്യാത്മവെ

അടര്‍ന്നു വീണ ഇലകള്‍ക്കും
പൊഴിഞ്ഞു വീണ പൂക്കള്‍ക്കും
പകരമിനി പ്ലാസ്ടിക്കിന്റെ മുഖമണിഞ്ഞ
മങ്ങാത്ത , മായാത്ത ജീവനില്ല മരങ്ങള്‍
ജീവനില്ല മാനുജര്‍ക്ക് ]ജീവനില്ല മരങ്ങള്‍ കൂട്ട്




രചന : അജിന്‍ മാത്യു വര്‍ഗീസ്

1 comment: