തിരുപിറവി
ആരവങ്ങള്‍ ഉയരുന്നു തെരുവില്‍
തെരുവിന്‍റെ മൂലയില്‍ മങ്ങിയ വെളിച്ചത്തില്‍
തണുത്ത തെന്നലിനെ അവഗണിച്ചു നീങ്ങുന്ന കൂട്ടങ്ങള്‍
സത്രമുടമെസ്ഥന്‍റെ പണ സഞ്ചികള്‍ നിറയുന്നു
കച്ചവടക്കാര്‍ ലാഭ കൊയ്ത്ത് നേടുന്നു
പുലരി വിടരാന്‍ ഇനി നിമിഷങ്ങള്‍ മാത്രം
ഭൂമിയെ കാണാന്‍ കൊതിച്ചു ഉദരത്തില്‍
ഭൂമിയിലെ സുരക്ഷിതമായ ഇടത്തില്‍ ഒരു ഉണ്ണി
ഉണ്ണിക്ക് ജന്മം നല്കാന്‍ സ്ഥലം തേടി
തച്ചനും ഭാര്യയും
അജ്ഞാതമായ ഇടത്തില്‍ ഉണ്ണി പിറന്നു
തേജസ്വിയായ ഒരു ഉണ്ണി
പ്രവാചകന്മാരുടെ ശബ്ദത്തിന്‍ അലയടി
പ്രവചന നിവൃതിയുടെ ആകോശം
ദൂതരും ആട്ടിടയന്മാരും വിദ്വാന്മാരും
ശിശുവിന്‍റെ പുഞ്ചിരിയില്‍ ലോകം മയങ്ങി
ഇമ്മാനുവേലിന്‍റെ ജനനത്തില്‍ കാലികൂട്ടം നിശബ്ദര്‍
സ്നേഹസ്വരൂപന് മുന്‍പില്‍ ആടുകള്‍ ശാന്തം
പിറവിയിലെ കുരുടുനായവനെ സൌഖ്യമാക്കാന്‍ പിറന്നവന്‍
കുഷ്ഠരോഗിയെ തൊടാന്‍, ചെകിടന്‍റെ ചെവിയെ തുറക്കാന്‍
ഗോള്ഗോത മലയില്‍ മാനുഷ്യ പാപഭാരം പേറാന്‍
ജാതനായ പിതാവിന്‍ പ്രിയ പുത്രന്‍ ഇതാ
ശീലകളാല്‍ ചുറ്റപ്പെട്ടു കാലികളുടെ ഇടയില്‍
രചന :അജിന്‍ മാത്യു
തിരുപിറപി അല്ലെടാ തിരുപ്പിറവി ആണ്.
ReplyDeleteകൊള്ളാം