രാവിലെ
എഴുന്നേറ്റപ്പം ഒരല്പ്പം താമസിച്ചു
ഇന്നലെ മയങ്ങിയത്
ഉറക്കത്തിനൊപ്പം
ഒരു വാക്കു പോലും പറയാതെ
എന്നെ തനിച്ചാക്കി ഉറക്കം എങ്ങോ മാഞ്ഞു
ഒരു വാക്കു പോലും പറയാതെ പൊയത്
മര്യാദകേടാീട്ട് തന്നെ തോന്നി
നേരിട്ട് തന്നെ അത് പറയന്നമെന്നു തോന്നി
വഴിയിൽ ആദ്യം കണ്ടത് ഒരു കൂലി പണിക്കാരനെ
അദ്ദേഹത്തിനു മറുപടി ഇല്ലാരുന്നു
അമ്മയുടെ മടിയിലിരുന്ന കൂഞ്ഞിനും മറുപടി ഇല്ലാരുന്നു
അവൻ പുസ്തകം വായിക്കുന്നതിന്റെ തിരക്കിലാരുന്നു
വെണിലാവിന്നോടൊന്നു ചോദിച്ചു
ഉറകത്തെ കണ്ടൊയെന്ന്
തടാകാത്തിന്റെ കാണുമെന്ന് മറുപടി പറഞ്ഞ്
നിഴലിനെ പ്രണയിച്ച വെണ്ണിലാവും കൈവെടിഞ്ഞു
തടാകത്തിൽ വിരിഞ്ഞു നിന്നിരുന്ന താമരയോടും ചോദിചൂ
എന്റെ സഖി എവിടെയെന്ന്
താമര മരുപടി നല്കി
തടാകത്തിന്റെ മധ്യേ ഉണ്ടെന്ന്
തടാക മധ്യത്തിലേക്കു ഉറക്കത്തെ തേടി ങ്ങാൻ ചാടി
കണ്ടെത്തി ങ്ങാൻ ഉറക്കത്തെ
സ്വന്തമാക്കി ങ്ങാൻ ഉറക്കത്തെ
ഇനി ഞ്ഞങ്ങളേ പിരിക്കാൻ ആർക്കുമാവില്ല
രചന: അജിന്‍ മാത്യു വര്‍ഗീസ്
No comments:
Post a Comment