Sunday, November 27, 2011

അവളിലെ ഞാൻ

“ ”

ഓർമകളിൽ ഒരു ചവിട്ടുകൊറ്റയൊണ്ടെങ്കിൽ
അവളുടെ ഓർമകളിൽ
ഇന്ന് ഞാൻ അവിടെയാണു..
ഇന്നലെ വരെ അവളുടെ ഹൃദയതാളുകളിൽ
എന്റെ പെരു മാത്രം
എന്റെ ചിത്രം മാത്രം
ഇന്നിതാ വേനലൊഴിവിനു പടിയിറങ്ങിയ
അന്തേവാസിയെ പൊലെ ഞാൻ....
ഒഴിഞ്ഞുകിടക്കുന്നു അവളുടെ
മനസ്സും ഓർമകളും

ശൂന്യത സൃഷ്ടിച്ച ദുരന്തത്തിനു
ഇന്നിതാ മറ്റൊരു ഇര കൂടി...

ആരെയാണു ഞാൻ
കുറ്റക്കാരന്റെ കുപ്പായം അണിയിക്കേണ്ടത്..

സ്നേഹത്തെയോ അതൊ
എന്നെയൊ???
അതൊ സ്നേഹത്തെ പൊലും
അളന്ന് , വില്ക്കാൻ വെച്ച
ഈ സമൂഹത്തെയോ???

Friday, November 25, 2011

വേഷപകർച്ച

കാലം തുന്നി തന്ന
കോലം ധരിച്ച് ഞാൻ മടുത്തു
ഇനി ഞാൻ കൊടുക്കുന്ന കോലം
ധരിച്ചീ കാലത്തെ എന്ന് ഞാൻ കാണൂം???
കണക്ക്കൂട്ടലുകൾ പിഴയ്ക്കാത്ത
കണ്ണുനീരിനെ ഒപ്പുന്ന
ആ കോലത്തിൽ
ഞാനീ കാലത്തെയാക്കും...
അക്ഷരങ്ങളുടെ ഭംഗിക്കപ്പുറം
അനുഭവത്തിന്റെ ചോരയിലേക്ക്
ഞാനതിനെ നയിക്കും..

Thursday, November 24, 2011

അപൂർണ്ണമായ പൂർണത

അക്ഷരങ്ങൾ അന്നും
ഇന്നും എന്നും
പ്രണയത്തിന്റെ വാഹകരാണു
താങ്ങാനാവാത്ത ഭാരവും
ചുമന്ന് നടക്കുന്ന ഈ
അക്ഷരങ്ങളെ നോക്കുവീൻ
വേനൽ കാലത്തിലും
കൊയ്ത്ത്കാലത്തിലും
സമ്മൃദ്ധിയുടെ പര്യായമായി
ആശ്വാസത്തിന്റെ സഖിയായി
ഹൃദയത്തിൻ താളമായി
ഒരിക്കലും മരിക്കാത്ത ഓർമകളുമായി
പൂരിപ്പക്കപെടാത്ത അശയങ്ങൾക്ക്
പൂർണതയുടെ അക്ഷരങ്ങൾ
......

Monday, November 21, 2011

വിശപ്പ്.

ഇന്നലെ ഞാൻ കഴിച്ച ചോറിനു
ഒരു രുചിയുമില്ലായിരുന്നു
എങ്കിലും ഞാനത് കഴിച്ചു
ഇന്ന് ഞാൻ കഴിച്ച ചോറിനു
ഒരു രുചിയുണ്ടായിരുന്നു
കാരണമെനിക്ക് വിശപ്പൊണ്ടായിരുന്നു
ഭക്ഷണത്തിനു ഒരു കാത്തിരിപ്പുണ്ടായിരുന്നു
ഒഴിഞ്ഞ വയറിനു ഒരല്പ്പം ആശ്വാസം
സ്വപ്നം കണ്ടിരുന്നു
ഇന്നലെ ഉണ്ടായിരുന്നതും ഇന്ന് നശിച്ചതും
എല്ലാം എന്നെ പഠിപ്പിച്ചു...........
വിശക്കുന്നവനു വിശവും അമൃതാണു...........
എന്നാൽ വിഷമിക്കുന്നവനു വിശപ്പ് വിഷയമാണു...
ആശ്വാസത്തിന്റെ ഭക്ഷണത്തിനായുള്ള വിശപ്പ്...