ചില വേദനകള്‍ രാത്രികള്‍ക്ക്
മാത്രമവകാശപെട്ടതാണ്..
അതിന് എനിക്ക് ഒരു പരാതിയുമില്ല
ആശ്വസിപ്പിക്കാത്തവരെ ഓര്‍ത്ത്
സന്തോഷം മാത്രം.
വേദന നിദ്രയോട് മത്സരിക്കുകയാണ് ......
നിദ്രയുടെ സുഖത്തെ നശിപ്പിക്കുന്ന ഒന്നല്ല വേദനകള്‍ ....
അനുഭവിച്ച നിദ്രയുടെ സുഖങ്ങളെ വെളിവാക്കുന്നതാന്നു
ഈ വേദനകള്‍ ..
വേദനകള്‍ക്ക് എത്ര മാത്രം നിദ്രയോട്
അസൂയ തോന്നാനാകും
ഇവര്‍ തമ്മിലുള്ള ഈ കുഞ്ഞു അസൂയയില്‍
ഉറക്കം ജയിച്ചു
കാരണം ഞാന്‍ ഒരിക്കല്‍ ഉറങ്ങും
വേദനകള്‍ ഇല്ലാതെ .....
മനസ്സിന്റെയും ശരീരതിന്റെയും വേദനകള്‍. വിഭിന്നമാണ്........, .ഉറക്കത്തിനു മനസ്സിന്റെ വേദനയെ ജയിക്കാനാവില്ല.
ReplyDeleteഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ വേറൊരു ലോകം; വേദനയില്ലാത്തിടം.
ReplyDeleteഎന്തു പറയുന്നു?
എനിക്കൊരു സൂക്കേടുണ്ട് മനസ് വല്ലാതെ വേദനിക്കുമ്പോള്‍ ബോധംകെട്ടു ഉറങ്ങിപ്പോകും.
ReplyDelete