ഈ കുടത്തില്‍ ഒരല്‍പ്പം
സ്നേഹം നിറച്ചു തരുമോ
എന്നൊരു ചോദ്യവുമായി
മുന്നില്‍ എത്തിയ മനുഷ്യജന്മത്തോട്
എന്ത് ഞാന്‍ പറയണം?
വറ്റിയ ഉറവകളില്‍ നിന്നും
ഉളവാക്കാന്‍ ഞാന്‍
ഈശ്വരന്‍ അല്ലയെന്നോ
അതോ ആകെയുള്ളത്
ഒരല്‍പ്പം മാത്രമാണ്
അത് ഞാന്‍ പകര്‍ന്നു തരാമെന്നോ ??
ഒടുവില്‍ അവസാനത്തെ തുള്ളിയും
ആ കുടത്തിലെക്ക് പകര്‍ന്നപ്പോള്‍
ചോദ്യങ്ങള്‍ ഉത്തരങ്ങളായി
കടപ്പാടുകള്‍ ഉത്തരവാദിത്തങ്ങളായി
സ്നേഹം കടലായി മാറി
ഞങ്ങള്‍ ഒന്നായും ...
കൊടുക്കുംതോറുമേറിടും
ReplyDelete
ReplyDeleteസ്നേഹം പൂത്തുലയുമ്പോള്‍
മരുഭൂമിയിലും വസന്തം വിരിയും ....
അഭിനന്ദനങ്ങള്‍ ...