Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, December 16, 2012

നന്ദി

എനിക്ക് തന്നെ ഇപ്പം ഞാന്‍ ഒരു അപരചിതനായി തോന്നുന്നു.......
നാളെ എന്താകുമെന്ന് ഉറപ്പില്ലാത്തവന്‍ സ്വപനം കാണുന്നു
ലോകം ഇങ്ങനെ അല്ലേ ..പിന്നെ നമ്മള്‍ എന്തിനാ ബേജാര്‍ ആവുന്നത് ???
ഇത് ഇങ്ങനെ തന്നയാ മാഷേ ...പറഞ്ഞിട്ട് കാര്യമില്ല ...
പിന്നെ ഇപ്പം പറയുന്നതിന്‍റെ കാരണം ...
അതാ ഞാന്‍ ആദ്യമേ പറഞ്ഞത് ...
ലോകം ഇങ്ങനാ ......
അതല്ലലോ ഞാന്‍ ആദ്യം പറഞ്ഞത്
പിന്നെ എന്തിനാ മാഷെ തലയാട്ടിയെ ???
ഇത്രയും ഒള്ളു എനിക്ക് പറയാന്‍ ....

...

Thursday, December 13, 2012

ചിലതൊക്കെ...


ചിലതൊക്കെ പറയുമ്പോള്‍
ആരും ചെവി ചെവി തെരാറില്ല
എന്നാല്‍ ചിലതൊക്കെ പറയുമ്പോള്‍
എല്ലാവരും ചെവി ചായിക്കുന്നു.
എല്ലാവരും പറയുന്നത് ഒന്ന്‍ ...
എന്നാല്‍ കേള്‍ക്കുന്നത് മാത്രം പലത് ...
കാരണം എല്ലാവരും
അവരവരുടെ ലോകത്തില്‍
മാത്രമാണ് :
സ്വയം തീര്‍ത്ത തടവറകളില്‍ ...

Tuesday, November 6, 2012

ഞങ്ങള്‍ ഒന്നായി




ഈ കുടത്തില്‍ ഒരല്‍പ്പം
സ്നേഹം നിറച്ചു തരുമോ
എന്നൊരു ചോദ്യവുമായി
മുന്നില്‍ എത്തിയ മനുഷ്യജന്മത്തോട്‌
എന്ത് ഞാന്‍ പറയണം?
വറ്റിയ ഉറവകളില്‍ നിന്നും
ഉളവാക്കാന്‍ ഞാന്‍
ഈശ്വരന്‍ അല്ലയെന്നോ
അതോ ആകെയുള്ളത്
ഒരല്‍പ്പം മാത്രമാണ്
അത് ഞാന്‍ പകര്‍ന്നു തരാമെന്നോ ??
ഒടുവില്‍ അവസാനത്തെ തുള്ളിയും
ആ കുടത്തിലെക്ക് പകര്‍ന്നപ്പോള്‍
ചോദ്യങ്ങള്‍ ഉത്തരങ്ങളായി
കടപ്പാടുകള്‍ ഉത്തരവാദിത്തങ്ങളായി
സ്നേഹം കടലായി മാറി
ഞങ്ങള്‍ ഒന്നായും ...

Monday, August 20, 2012

നക്ഷത്രങ്ങല്‍ക്കൊപ്പം ഒരു രാത്രി

,
ഇന്നലെ തീരെ ഉറങ്ങാന്‍ പറ്റിയില്ല.
പക്ഷെ ഒരു ക്ഷീണവും തോന്നുന്നില്ല
ഇന്നലെ ഞാന്‍ സംസാരിക്കുകയാരുന്നു,

നക്ഷത്രങ്ങളോട് . നക്ഷത്രങ്ങള്‍ എന്നോടും ..
സംസാരം കേട്ട് എങ്ങോ നിന്നും
ഒരു ഇളം തെന്നല്‍ ഇങ്ങു എത്തി....
കൂട്ടിനു ഒരു ചാറ്റല്‍ മഴയും .
ഞങ്ങള്‍ ഇങ്ങനെ ഓരോ
കൊച്ചു വര്‍ത്തമാനമൊക്കെ
പറഞ്ഞിരുന്നു സമയം പോയത് അറിഞ്ഞില്ല ...
തിരികെ കൂടാരം കയറാന്‍ നക്ഷത്രങ്ങള്‍ക്ക്
സമയം ആയപ്പോള്‍ വെറുതെ ഒന്ന് ചോദിച്ചു ..
അങ്ങകലെ നിന്നും
എന്നെ കണ്ട ആ കണ്ണ്
കണ്ണട വല്ലതും ധരിച്ചിരുന്നോ എന്ന് ?????
ഒരു കള്ള ചിരിയുമായി
സൂര്യന്‍ എന്ന ചിട്ടയുള്ള അമ്മയുടെ
വരവ് കണ്ട് നക്ഷത്രങ്ങള്‍ ഓടി മറഞ്ഞു ,
ഒരു കുസൃതി കുട്ടിയെ പോലെ ..
കാറ്റിനു ശക്തി കൂടി .
മഴയ്ക്കും........
ഒടുവില്‍ എന്‍റെ ഉറക്കത്തിനും ....


........

Monday, August 6, 2012

ഇഡ്ഡലി അളിയനും സാമ്പാര്‍ പെങ്ങളും



എന്നത്തെയും പോലെ ഇന്നലയും വന്നിരുന്നു ...
കൂട്ടിനു രണ്ട് ഉഴുന്നുവട ച്ചേട്ടനുടെ ആയപ്പം
എല്ലാം പൂര്‍ത്തിയായി .........

ഇന്നലെ അവര്‍ എന്റെ വയറിനെ
ഒരു യുദ്ധഭൂമിയാക്കി ......
ഇന്ന് ഞാന്‍ ഒരു രക്തസാക്ഷി...
പ്രിയപ്പെട്ട പെങ്ങളെ.. പ്രിയപ്പെട്ട അളിയാ...
ഇനിയം വരുമ്പം ആ കൂട്ടുകാരനെ ഒഴുവാക്കണെ.........
അല്ലയെങ്ങില്‍ ആ ചമന്ധി ഡ്രൈവര്‍നെ ........