Monday, August 20, 2012

നക്ഷത്രങ്ങല്‍ക്കൊപ്പം ഒരു രാത്രി

,
ഇന്നലെ തീരെ ഉറങ്ങാന്‍ പറ്റിയില്ല.
പക്ഷെ ഒരു ക്ഷീണവും തോന്നുന്നില്ല
ഇന്നലെ ഞാന്‍ സംസാരിക്കുകയാരുന്നു,

നക്ഷത്രങ്ങളോട് . നക്ഷത്രങ്ങള്‍ എന്നോടും ..
സംസാരം കേട്ട് എങ്ങോ നിന്നും
ഒരു ഇളം തെന്നല്‍ ഇങ്ങു എത്തി....
കൂട്ടിനു ഒരു ചാറ്റല്‍ മഴയും .
ഞങ്ങള്‍ ഇങ്ങനെ ഓരോ
കൊച്ചു വര്‍ത്തമാനമൊക്കെ
പറഞ്ഞിരുന്നു സമയം പോയത് അറിഞ്ഞില്ല ...
തിരികെ കൂടാരം കയറാന്‍ നക്ഷത്രങ്ങള്‍ക്ക്
സമയം ആയപ്പോള്‍ വെറുതെ ഒന്ന് ചോദിച്ചു ..
അങ്ങകലെ നിന്നും
എന്നെ കണ്ട ആ കണ്ണ്
കണ്ണട വല്ലതും ധരിച്ചിരുന്നോ എന്ന് ?????
ഒരു കള്ള ചിരിയുമായി
സൂര്യന്‍ എന്ന ചിട്ടയുള്ള അമ്മയുടെ
വരവ് കണ്ട് നക്ഷത്രങ്ങള്‍ ഓടി മറഞ്ഞു ,
ഒരു കുസൃതി കുട്ടിയെ പോലെ ..
കാറ്റിനു ശക്തി കൂടി .
മഴയ്ക്കും........
ഒടുവില്‍ എന്‍റെ ഉറക്കത്തിനും ....


........

2 comments:

  1. സൂര്യാമ്മ....ഹഹഹ

    ReplyDelete
  2. നന്നായി കവിത
    ഓണാശംസകള്‍

    ReplyDelete