Thursday, November 24, 2011

അപൂർണ്ണമായ പൂർണത

അക്ഷരങ്ങൾ അന്നും
ഇന്നും എന്നും
പ്രണയത്തിന്റെ വാഹകരാണു
താങ്ങാനാവാത്ത ഭാരവും
ചുമന്ന് നടക്കുന്ന ഈ
അക്ഷരങ്ങളെ നോക്കുവീൻ
വേനൽ കാലത്തിലും
കൊയ്ത്ത്കാലത്തിലും
സമ്മൃദ്ധിയുടെ പര്യായമായി
ആശ്വാസത്തിന്റെ സഖിയായി
ഹൃദയത്തിൻ താളമായി
ഒരിക്കലും മരിക്കാത്ത ഓർമകളുമായി
പൂരിപ്പക്കപെടാത്ത അശയങ്ങൾക്ക്
പൂർണതയുടെ അക്ഷരങ്ങൾ
......

Monday, November 21, 2011

വിശപ്പ്.

ഇന്നലെ ഞാൻ കഴിച്ച ചോറിനു
ഒരു രുചിയുമില്ലായിരുന്നു
എങ്കിലും ഞാനത് കഴിച്ചു
ഇന്ന് ഞാൻ കഴിച്ച ചോറിനു
ഒരു രുചിയുണ്ടായിരുന്നു
കാരണമെനിക്ക് വിശപ്പൊണ്ടായിരുന്നു
ഭക്ഷണത്തിനു ഒരു കാത്തിരിപ്പുണ്ടായിരുന്നു
ഒഴിഞ്ഞ വയറിനു ഒരല്പ്പം ആശ്വാസം
സ്വപ്നം കണ്ടിരുന്നു
ഇന്നലെ ഉണ്ടായിരുന്നതും ഇന്ന് നശിച്ചതും
എല്ലാം എന്നെ പഠിപ്പിച്ചു...........
വിശക്കുന്നവനു വിശവും അമൃതാണു...........
എന്നാൽ വിഷമിക്കുന്നവനു വിശപ്പ് വിഷയമാണു...
ആശ്വാസത്തിന്റെ ഭക്ഷണത്തിനായുള്ള വിശപ്പ്...

Monday, October 3, 2011

തീവ്രമായ സ്വപ്നം

എന്റെ മനസ്സൊന്ന് ശാന്തമാക്കാൻ
ഈ അരണ്ട വെളിച്ചം പോരാ
പ്രകൃതിയുടെ‘കറുപ്പിലേക്ക്’
ഞാനൊന്ന് പോയി വരാം
മനസ്സ് ഒന്ന് ശാന്തമാക്കാൻ
അടുത്ത സംഹാരത്തിനായി

ഒരു കുടം വെള്ളത്തിനോ
നിന്റെ മൗനതയ്ക്കോ
ശമിപ്പിക്കുനാവുകയില്ല
എന്റെ മനസ്സിനെ
അതിന്റെ ഓളത്തെ
അതിന്റെ തീവ്രതയെ.....
ഞാൻ ഒന്ന് കണ്ണടയ്ക്കുവാ
ഒന്ന് ഉറങ്ങണം
..

Tuesday, September 20, 2011

കലാലയ കൂട്ടം

കലാലയ കൂട്ടം

പടികളീൽ കാണുന്നിന്നൊരു കൂട്ടം
സൗഹൃദ സംഗമങ്ങൾ
കലാലയ ബന്ധങ്ങൾ സ്നേഹത്തിൻ പര്യായം

ഉയരുന്നിതാ പ്രണയത്തിൻ അലകൾ
ഇന്നീ കലാലയ വീഥികളിൽ
പകരുന്നിതാ സ്നേഹത്തിൻ തിരികൾ
ഇന്നിൻ ഓർമയായി,നാളയിൻ വഴികാട്ടിയായി

let the light shine
let the heart beats
let me sing the song of love
banish evil from your heart
fill the race with triumph
my COLLEGE my PRIDE
my FRIENDS my LIFE


വേഷങ്ങൾ പലതെങ്കിലും
ഭാവങ്ങൽ ഭിന്നമെങ്കിലും
മനസ്സ് മാത്രമൊന്ന്
സ്നേഹത്തിൻ ഭാഷയിൽ


കവികൾക്ക് വർണിക്കാൻ
മഴവില്ലിൽ ചാരുതയിൽ
പാറിപറന്ന് ശലഭങ്ങൾക്ക്
ജന്മം മനസ്സിൽ നിന്നും

Friday, August 26, 2011

ഒരു ഇലയായി ഞാൻ മാറാം

ഒരു ഇലയായി ഞാൻ മാറാം

തണൽ മരത്തിൻ
ഇലകളിൽ ഒന്നൊന്നായി പൊഴിയുമ്പോഴും
സൂര്യൻ കത്തിയെരിഞ്ഞു കൊണ്ട് തന്നെ
ആകാശത്തിന്റെ അതിർത്തികളിൽ
ഒടുവിൽ മഴ ഇങ്ങെത്തി
ഇലകൾ എല്ലാം എങ്ങോ നിന്നും
പറന്നു പറന്നു വീണ്ടും മരത്തിലേക്ക്
വേനലവധിക്കാലം കഴിഞ്ഞതിന്റെ
ഉന്മേഷവും ഉണർവോടും
ഒരു പച്ചിലയായി തീരാൻ
പഴുത്തിലയായി പൊഴിഞ്ഞ്
മണ്ണിനോട് ചേരും നാൾ
ഇനി എത്ര വേനൽ ഞാൻ ഏല്ക്കണം??
എങ്കിലും മനുജനു
നല്ലത് മാത്രം
ജനനത്തിലും മരണത്തിലും
നല്കുവാൻ ഇലകൾ മാത്രം

Thursday, August 18, 2011

പുഴയുടെ പുതുവസ്ത്രം

പുഴയുടെ പുതുവസ്ത്രം


വേഷം മാറി വന്ന പുഴ;
ആളറിയാതിരിക്കാൻ
മഴ സമ്മാനിച്ച
പുതുവർണ്ണവും ധരിച്ച്
നിറം മാറീ ഒഴുകുന്നു

കുഴലുകളിൽ നിന്നുമുള്ള വിഷം,
അവളിൽ പതിക്കാതിരിക്കാൻ
അവളുടെ മജ്ജയെ കോരിയെടുത്ത്
കെട്ടിടങ്ങൾ പണിയാതിരിക്കാൻ


ഒഴുകുകയാണവൾ
വഴി തെറ്റാതെ
രൂപത്തിൽ ഒരല്പ്പം വ്ത്യസ്തതയോടെ
അടുത്ത തലമുറയെ ഒന്ന് കാണാൻ