Sunday, December 16, 2012

നന്ദി

എനിക്ക് തന്നെ ഇപ്പം ഞാന്‍ ഒരു അപരചിതനായി തോന്നുന്നു.......
നാളെ എന്താകുമെന്ന് ഉറപ്പില്ലാത്തവന്‍ സ്വപനം കാണുന്നു
ലോകം ഇങ്ങനെ അല്ലേ ..പിന്നെ നമ്മള്‍ എന്തിനാ ബേജാര്‍ ആവുന്നത് ???
ഇത് ഇങ്ങനെ തന്നയാ മാഷേ ...പറഞ്ഞിട്ട് കാര്യമില്ല ...
പിന്നെ ഇപ്പം പറയുന്നതിന്‍റെ കാരണം ...
അതാ ഞാന്‍ ആദ്യമേ പറഞ്ഞത് ...
ലോകം ഇങ്ങനാ ......
അതല്ലലോ ഞാന്‍ ആദ്യം പറഞ്ഞത്
പിന്നെ എന്തിനാ മാഷെ തലയാട്ടിയെ ???
ഇത്രയും ഒള്ളു എനിക്ക് പറയാന്‍ ....

...

Thursday, December 13, 2012

ചിലതൊക്കെ...


ചിലതൊക്കെ പറയുമ്പോള്‍
ആരും ചെവി ചെവി തെരാറില്ല
എന്നാല്‍ ചിലതൊക്കെ പറയുമ്പോള്‍
എല്ലാവരും ചെവി ചായിക്കുന്നു.
എല്ലാവരും പറയുന്നത് ഒന്ന്‍ ...
എന്നാല്‍ കേള്‍ക്കുന്നത് മാത്രം പലത് ...
കാരണം എല്ലാവരും
അവരവരുടെ ലോകത്തില്‍
മാത്രമാണ് :
സ്വയം തീര്‍ത്ത തടവറകളില്‍ ...

Tuesday, November 6, 2012

ഞങ്ങള്‍ ഒന്നായി




ഈ കുടത്തില്‍ ഒരല്‍പ്പം
സ്നേഹം നിറച്ചു തരുമോ
എന്നൊരു ചോദ്യവുമായി
മുന്നില്‍ എത്തിയ മനുഷ്യജന്മത്തോട്‌
എന്ത് ഞാന്‍ പറയണം?
വറ്റിയ ഉറവകളില്‍ നിന്നും
ഉളവാക്കാന്‍ ഞാന്‍
ഈശ്വരന്‍ അല്ലയെന്നോ
അതോ ആകെയുള്ളത്
ഒരല്‍പ്പം മാത്രമാണ്
അത് ഞാന്‍ പകര്‍ന്നു തരാമെന്നോ ??
ഒടുവില്‍ അവസാനത്തെ തുള്ളിയും
ആ കുടത്തിലെക്ക് പകര്‍ന്നപ്പോള്‍
ചോദ്യങ്ങള്‍ ഉത്തരങ്ങളായി
കടപ്പാടുകള്‍ ഉത്തരവാദിത്തങ്ങളായി
സ്നേഹം കടലായി മാറി
ഞങ്ങള്‍ ഒന്നായും ...

Monday, August 20, 2012

നക്ഷത്രങ്ങല്‍ക്കൊപ്പം ഒരു രാത്രി

,
ഇന്നലെ തീരെ ഉറങ്ങാന്‍ പറ്റിയില്ല.
പക്ഷെ ഒരു ക്ഷീണവും തോന്നുന്നില്ല
ഇന്നലെ ഞാന്‍ സംസാരിക്കുകയാരുന്നു,

നക്ഷത്രങ്ങളോട് . നക്ഷത്രങ്ങള്‍ എന്നോടും ..
സംസാരം കേട്ട് എങ്ങോ നിന്നും
ഒരു ഇളം തെന്നല്‍ ഇങ്ങു എത്തി....
കൂട്ടിനു ഒരു ചാറ്റല്‍ മഴയും .
ഞങ്ങള്‍ ഇങ്ങനെ ഓരോ
കൊച്ചു വര്‍ത്തമാനമൊക്കെ
പറഞ്ഞിരുന്നു സമയം പോയത് അറിഞ്ഞില്ല ...
തിരികെ കൂടാരം കയറാന്‍ നക്ഷത്രങ്ങള്‍ക്ക്
സമയം ആയപ്പോള്‍ വെറുതെ ഒന്ന് ചോദിച്ചു ..
അങ്ങകലെ നിന്നും
എന്നെ കണ്ട ആ കണ്ണ്
കണ്ണട വല്ലതും ധരിച്ചിരുന്നോ എന്ന് ?????
ഒരു കള്ള ചിരിയുമായി
സൂര്യന്‍ എന്ന ചിട്ടയുള്ള അമ്മയുടെ
വരവ് കണ്ട് നക്ഷത്രങ്ങള്‍ ഓടി മറഞ്ഞു ,
ഒരു കുസൃതി കുട്ടിയെ പോലെ ..
കാറ്റിനു ശക്തി കൂടി .
മഴയ്ക്കും........
ഒടുവില്‍ എന്‍റെ ഉറക്കത്തിനും ....


........

Monday, August 6, 2012

ഇഡ്ഡലി അളിയനും സാമ്പാര്‍ പെങ്ങളും



എന്നത്തെയും പോലെ ഇന്നലയും വന്നിരുന്നു ...
കൂട്ടിനു രണ്ട് ഉഴുന്നുവട ച്ചേട്ടനുടെ ആയപ്പം
എല്ലാം പൂര്‍ത്തിയായി .........

ഇന്നലെ അവര്‍ എന്റെ വയറിനെ
ഒരു യുദ്ധഭൂമിയാക്കി ......
ഇന്ന് ഞാന്‍ ഒരു രക്തസാക്ഷി...
പ്രിയപ്പെട്ട പെങ്ങളെ.. പ്രിയപ്പെട്ട അളിയാ...
ഇനിയം വരുമ്പം ആ കൂട്ടുകാരനെ ഒഴുവാക്കണെ.........
അല്ലയെങ്ങില്‍ ആ ചമന്ധി ഡ്രൈവര്‍നെ ........

Thursday, August 2, 2012

പ്രിയേ..


പ്രിയേ..

നിനക്ക് സുരക്ഷിതത്വം തന്ന ഈ നാലു ചുമരുകള്‍ ഇന്ന് നിനക്ക് ഒരു തടവറയായി അനുഭവപ്പെടുന്നു അല്ലേ? ഈ നാല് ചുമരുകള്ക്കു ള്ളില്‍ നിനെ ഒതുക്ക്കിയില്ലായിരുന്നെങ്കില്‍ ,എന്നേ നീ ഈ ഭൂമിയില്‍ നിന്നും മറഞ്ഞു പോയേനെ ,ഇതൊക്കെ നീ എന്നെങ്കിലും ഓര്കുരമെങ്കില്‍ ,മടങ്ങി വരുവാന്‍ ആഗ്രഹിക്കുമെങ്കില്‍ ,ഞാന്‍ കാണില്ലായിരിക്കും ,കാരണം നീ തന്നെ എന്നെ നശിപ്പിക്കുവാന്‍ ആരംഭിച്ചിരിക്കുന്നു , മനപ്പൂര്വരമായി .
ഈ നാല് ചുവരുകള്‍ നിന്നെ ഒരു രീതിയിലും ശ്വാസം മുട്ടിചിരുന്നില്ല .ഈ വാതിലുകള്‍ ഈ ജനാലകള്‍ അതൊക്കെ ഞാന്‍ നിനക്ക് വേണ്ടി സഹിച്ച ത്യാഗങ്ങളാണ് .സ്നേഹമാണ് .അത് എന്റെി ഔധാര്യമാല്ലയിരുന്നു നിന്റെമ അവകാശമായിരുന്നു .എന്നാല്‍ നിന്റെ് അവകാശത്തെ തേടി തേടി നീ അതിരുകള്‍ ഭേദിച്ചപ്പോള്‍ ,എനിക്ക് ഒരേ ഒരു ആഗ്രഹമെയുള്ളയിരുന്നു . നീ എന്നെ ഒന്ന് മനസ്സിലാക്കണമായിരുന്നു എന്ന് .........
ആധുനിക യുഗത്തിന്റെ എല്ലാ വിദ്യകളും നീ ഇന്ന് ഉപയോഗിക്കുന്നു, എന്നെ നശിപ്പിക്കാനും നിനക്ക് വളരാനും .ഞാന്‍ മാത്രം കേട്ടുകൊണ്ടിരുന്ന നിന്റെു ശബ്ദം ,ഇന്ന് ലോകത്തെ അടക്കി വാഴുവാന്‍ ശ്രമിക്ക്കുന്നു. നിന്റെ പുരോഗതിയില്‍ എനിക്ക് സന്തോഷമേ ഉള്ളു .പക്ഷെ നിന്റെ് സുരക്ഷിതത്വത്തെ ഓര്ത്ത്ക ആശയങ്കയും.
ഇനി നീ തീരുമാനിക്കും അതിരുകള്‍ , പക്ഷെ അത് ഒടുവില്‍ നിന്റെന കുഞ്ഞിനൊരു അമ്മയെയും ,നിന്റെ് ഭര്ത്താതവിനു ഒരു ഭാര്യയെയും ,നിന്റെു സഹോദരങ്ങള്ക്ക്ത‌ ഒരു സഹോദരിയും നഷ്ടപ്പെടുതിക്കൊണ്ടാനെങ്ങില്‍ നിന്റെര വിയര്പ്പും രക്തവും വൃതാവാണ്
ഈ തിരിച്ചരിവ് നീ നേടുമ്പോള്‍ നീ ഒന്നറിയണം, ഈ നാല് ചുവരുകള്‍ ഒരു പുഷനല്ലയിരുന്നു . മറിച്ച് വാല്സല്ല്യത്ത്തില്‍ കലര്ന്നാ ഒരു ശാസനയും ,സുരക്ഷിതത്വവും സമൂഹത്തിന്റെ അടിത്തറയുമായിരുന്നു

എന്ന സ്നേഹപൂര്വ്വം ,
നാല് ചുവരുകള്‍

Thursday, July 26, 2012

അനുഭവങ്ങളുടെ വിഡ്ഢിത്തരങ്ങള്‍


ജീവിതം ഒരു തരം തമാശയാണ്
പക്ഷെ അത് മനസ്സിലാക്കുന്നത്
ഒന്ന്‍ കരഞ്ഞു കഴിയുമ്പം മാത്രം .....

ജീവിതം ഒരു വിഡ്ഢിയാക്കപ്പെടലാണ്
പക്ഷെ അത് മനസ്സിലാക്കുന്നത്
അനുഭവങ്ങള്‍ സമ്പത്തായി മാറുമ്പോഴും...

ഇന്ന് ഞാന്‍ അനുഭവങ്ങളില്‍ ധനികന്‍
നിനക്കതു മോഷ്ടിക്കുവാനാവുകയില്ല
കാരണമത് എന്റെതു മാത്രാമാണ്

Wednesday, July 25, 2012

വേദനയുടെ അസൂയ




ചില വേദനകള്‍ രാത്രികള്‍ക്ക്
മാത്രമവകാശപെട്ടതാണ്..
അതിന് എനിക്ക് ഒരു പരാതിയുമില്ല
ആശ്വസിപ്പിക്കാത്തവരെ ഓര്‍ത്ത്
സന്തോഷം മാത്രം.
വേദന നിദ്രയോട് മത്സരിക്കുകയാണ് ......
നിദ്രയുടെ സുഖത്തെ നശിപ്പിക്കുന്ന ഒന്നല്ല വേദനകള്‍ ....
അനുഭവിച്ച നിദ്രയുടെ സുഖങ്ങളെ വെളിവാക്കുന്നതാന്നു
ഈ വേദനകള്‍ ..
വേദനകള്‍ക്ക് എത്ര മാത്രം നിദ്രയോട്
അസൂയ തോന്നാനാകും
ഇവര്‍ തമ്മിലുള്ള ഈ കുഞ്ഞു അസൂയയില്‍
ഉറക്കം ജയിച്ചു
കാരണം ഞാന്‍ ഒരിക്കല്‍ ഉറങ്ങും
വേദനകള്‍ ഇല്ലാതെ .....