Sunday, November 27, 2011

അവളിലെ ഞാൻ

“ ”

ഓർമകളിൽ ഒരു ചവിട്ടുകൊറ്റയൊണ്ടെങ്കിൽ
അവളുടെ ഓർമകളിൽ
ഇന്ന് ഞാൻ അവിടെയാണു..
ഇന്നലെ വരെ അവളുടെ ഹൃദയതാളുകളിൽ
എന്റെ പെരു മാത്രം
എന്റെ ചിത്രം മാത്രം
ഇന്നിതാ വേനലൊഴിവിനു പടിയിറങ്ങിയ
അന്തേവാസിയെ പൊലെ ഞാൻ....
ഒഴിഞ്ഞുകിടക്കുന്നു അവളുടെ
മനസ്സും ഓർമകളും

ശൂന്യത സൃഷ്ടിച്ച ദുരന്തത്തിനു
ഇന്നിതാ മറ്റൊരു ഇര കൂടി...

ആരെയാണു ഞാൻ
കുറ്റക്കാരന്റെ കുപ്പായം അണിയിക്കേണ്ടത്..

സ്നേഹത്തെയോ അതൊ
എന്നെയൊ???
അതൊ സ്നേഹത്തെ പൊലും
അളന്ന് , വില്ക്കാൻ വെച്ച
ഈ സമൂഹത്തെയോ???

Friday, November 25, 2011

വേഷപകർച്ച

കാലം തുന്നി തന്ന
കോലം ധരിച്ച് ഞാൻ മടുത്തു
ഇനി ഞാൻ കൊടുക്കുന്ന കോലം
ധരിച്ചീ കാലത്തെ എന്ന് ഞാൻ കാണൂം???
കണക്ക്കൂട്ടലുകൾ പിഴയ്ക്കാത്ത
കണ്ണുനീരിനെ ഒപ്പുന്ന
ആ കോലത്തിൽ
ഞാനീ കാലത്തെയാക്കും...
അക്ഷരങ്ങളുടെ ഭംഗിക്കപ്പുറം
അനുഭവത്തിന്റെ ചോരയിലേക്ക്
ഞാനതിനെ നയിക്കും..

Thursday, November 24, 2011

അപൂർണ്ണമായ പൂർണത

അക്ഷരങ്ങൾ അന്നും
ഇന്നും എന്നും
പ്രണയത്തിന്റെ വാഹകരാണു
താങ്ങാനാവാത്ത ഭാരവും
ചുമന്ന് നടക്കുന്ന ഈ
അക്ഷരങ്ങളെ നോക്കുവീൻ
വേനൽ കാലത്തിലും
കൊയ്ത്ത്കാലത്തിലും
സമ്മൃദ്ധിയുടെ പര്യായമായി
ആശ്വാസത്തിന്റെ സഖിയായി
ഹൃദയത്തിൻ താളമായി
ഒരിക്കലും മരിക്കാത്ത ഓർമകളുമായി
പൂരിപ്പക്കപെടാത്ത അശയങ്ങൾക്ക്
പൂർണതയുടെ അക്ഷരങ്ങൾ
......

Monday, November 21, 2011

വിശപ്പ്.

ഇന്നലെ ഞാൻ കഴിച്ച ചോറിനു
ഒരു രുചിയുമില്ലായിരുന്നു
എങ്കിലും ഞാനത് കഴിച്ചു
ഇന്ന് ഞാൻ കഴിച്ച ചോറിനു
ഒരു രുചിയുണ്ടായിരുന്നു
കാരണമെനിക്ക് വിശപ്പൊണ്ടായിരുന്നു
ഭക്ഷണത്തിനു ഒരു കാത്തിരിപ്പുണ്ടായിരുന്നു
ഒഴിഞ്ഞ വയറിനു ഒരല്പ്പം ആശ്വാസം
സ്വപ്നം കണ്ടിരുന്നു
ഇന്നലെ ഉണ്ടായിരുന്നതും ഇന്ന് നശിച്ചതും
എല്ലാം എന്നെ പഠിപ്പിച്ചു...........
വിശക്കുന്നവനു വിശവും അമൃതാണു...........
എന്നാൽ വിഷമിക്കുന്നവനു വിശപ്പ് വിഷയമാണു...
ആശ്വാസത്തിന്റെ ഭക്ഷണത്തിനായുള്ള വിശപ്പ്...

Monday, October 3, 2011

തീവ്രമായ സ്വപ്നം

എന്റെ മനസ്സൊന്ന് ശാന്തമാക്കാൻ
ഈ അരണ്ട വെളിച്ചം പോരാ
പ്രകൃതിയുടെ‘കറുപ്പിലേക്ക്’
ഞാനൊന്ന് പോയി വരാം
മനസ്സ് ഒന്ന് ശാന്തമാക്കാൻ
അടുത്ത സംഹാരത്തിനായി

ഒരു കുടം വെള്ളത്തിനോ
നിന്റെ മൗനതയ്ക്കോ
ശമിപ്പിക്കുനാവുകയില്ല
എന്റെ മനസ്സിനെ
അതിന്റെ ഓളത്തെ
അതിന്റെ തീവ്രതയെ.....
ഞാൻ ഒന്ന് കണ്ണടയ്ക്കുവാ
ഒന്ന് ഉറങ്ങണം
..

Tuesday, September 20, 2011

കലാലയ കൂട്ടം

കലാലയ കൂട്ടം

പടികളീൽ കാണുന്നിന്നൊരു കൂട്ടം
സൗഹൃദ സംഗമങ്ങൾ
കലാലയ ബന്ധങ്ങൾ സ്നേഹത്തിൻ പര്യായം

ഉയരുന്നിതാ പ്രണയത്തിൻ അലകൾ
ഇന്നീ കലാലയ വീഥികളിൽ
പകരുന്നിതാ സ്നേഹത്തിൻ തിരികൾ
ഇന്നിൻ ഓർമയായി,നാളയിൻ വഴികാട്ടിയായി

let the light shine
let the heart beats
let me sing the song of love
banish evil from your heart
fill the race with triumph
my COLLEGE my PRIDE
my FRIENDS my LIFE


വേഷങ്ങൾ പലതെങ്കിലും
ഭാവങ്ങൽ ഭിന്നമെങ്കിലും
മനസ്സ് മാത്രമൊന്ന്
സ്നേഹത്തിൻ ഭാഷയിൽ


കവികൾക്ക് വർണിക്കാൻ
മഴവില്ലിൽ ചാരുതയിൽ
പാറിപറന്ന് ശലഭങ്ങൾക്ക്
ജന്മം മനസ്സിൽ നിന്നും

Friday, August 26, 2011

ഒരു ഇലയായി ഞാൻ മാറാം

ഒരു ഇലയായി ഞാൻ മാറാം

തണൽ മരത്തിൻ
ഇലകളിൽ ഒന്നൊന്നായി പൊഴിയുമ്പോഴും
സൂര്യൻ കത്തിയെരിഞ്ഞു കൊണ്ട് തന്നെ
ആകാശത്തിന്റെ അതിർത്തികളിൽ
ഒടുവിൽ മഴ ഇങ്ങെത്തി
ഇലകൾ എല്ലാം എങ്ങോ നിന്നും
പറന്നു പറന്നു വീണ്ടും മരത്തിലേക്ക്
വേനലവധിക്കാലം കഴിഞ്ഞതിന്റെ
ഉന്മേഷവും ഉണർവോടും
ഒരു പച്ചിലയായി തീരാൻ
പഴുത്തിലയായി പൊഴിഞ്ഞ്
മണ്ണിനോട് ചേരും നാൾ
ഇനി എത്ര വേനൽ ഞാൻ ഏല്ക്കണം??
എങ്കിലും മനുജനു
നല്ലത് മാത്രം
ജനനത്തിലും മരണത്തിലും
നല്കുവാൻ ഇലകൾ മാത്രം

Thursday, August 18, 2011

പുഴയുടെ പുതുവസ്ത്രം

പുഴയുടെ പുതുവസ്ത്രം


വേഷം മാറി വന്ന പുഴ;
ആളറിയാതിരിക്കാൻ
മഴ സമ്മാനിച്ച
പുതുവർണ്ണവും ധരിച്ച്
നിറം മാറീ ഒഴുകുന്നു

കുഴലുകളിൽ നിന്നുമുള്ള വിഷം,
അവളിൽ പതിക്കാതിരിക്കാൻ
അവളുടെ മജ്ജയെ കോരിയെടുത്ത്
കെട്ടിടങ്ങൾ പണിയാതിരിക്കാൻ


ഒഴുകുകയാണവൾ
വഴി തെറ്റാതെ
രൂപത്തിൽ ഒരല്പ്പം വ്ത്യസ്തതയോടെ
അടുത്ത തലമുറയെ ഒന്ന് കാണാൻ




Saturday, July 2, 2011

നരയുടെ വിധി

നരയുടെ വിധി

നിശയുടെ നിഴലിൽ
കടത്തിണ്ണകളിൽ ആൾ കൂട്ടം
നേരമൊന്നു വെളുപ്പിക്കുവാൻ
പണിപെടുന്ന മനുഷ്യ ജന്മങ്ങൾ
അതിൽ മാതൃത്ത്യത്തിന്റെ വാൽസല്യവും
പിതാവിന്റെ വിയർപ്പുമുണ്ടാരുന്നു
കദതിണ്ണകലിൽ അവർ ഉറങ്ങുമ്പോൾ
മക്കൽ ഏവരും കമ്പിളിക്കടികളിൽ
സുഗനിദ്രയിൽ

ഇന്ന്.... എനിക്കും സുഗനിദ്രയാനു
കാലം കടന്നു പോകും

ഒരിറ്റു സ്ത്ധലം
എനിക്കു വേണ്ടിയൊന്നു മാറ്റിവെയ്ക്കണേ
നര ബാധിച്ച എന്റെ തല ഒന്നു ചായിക്കുവാൻ

കാലം ജനാലകൾക്കപ്പുറം

വർണങ്ങൽ പടർത്തിയ കാലം
മഴയുടെ സ്വപനത്തിൻ താളം
ക്കലം മെനഞ്ഞ ആർദ്രത
സ്നേഹം കാലമായി, നിമിഷമായി
അകലുന്നിത ഇണയെ തേടി
പുലരിയിൽ വിടർന്ന
കാലത്തിൻ പുഞ്ചിരിയിൽ മയങ്ങിയ
സൂര്യശോഭയിൽ പടർത്തിയ നിമിഷം
മയക്കാത്ത ഓർമകളുമായി
ജനാലകൾക്ക് അപ്പുറത്ത് കാലത്തിനതീനതമായി

തുറക്കാത്ത മനസ്സിന്റെ താക്കോൽ
തുറന്ന ചിരിയുടെ നോട്ടം
നിഴലിനെ പിന്തുടരുന്നു സുന്ദരജീവിതം0

ചിന്തയുടെ വേഗത

മനസിനു എന്തിനിത്ര വേഗത
പ്രണയത്തിന്റെ ചിത്രവും
വിരഹവും ഓർമപെടുത്തുന്നത്
ഒരേ മുഖം

എങ്കിലുമിത്രയും വേഗത്തിൽ
ഓടിയെത്തുനത്
എന്റെ മനസിനെ ഒരു
തിരയാക്കാൻ

ആഴങ്ങളിൽ ശാന്തവും
തീരീങ്ങലിൽ തീവ്രവും
സ്നേഹതിൻ അർത്ധമെന്ത്??
വിരഹത്തിൻ വേദനയെന്ത്?

അറിയുവാനാവുനില്ല.....
മയങ്ങുകയാണു ഞാൻ
ഈ വേഗത കണ്ട്
ചിന്തയുടെ വേഗത

Tuesday, June 21, 2011

മഞ്ജാടി കുരു

കുമിളയിൽ ഒളിപ്പിച്ചൊരു സ്നേഹം
സ്നേഹ പ്രകാശത്തിൽ മഴവില്ലായി
എന്നുമെൻ ഹൃദയത്തിൽ സൂക്ഷിക്കാം
പിരിയുവോളം നാം


പ്രണയത്തിൻ തലോടലും
വാൽസല്യ ചുമ്പനങ്ങളും
ഈ വീധികളിൽ എന്നും
തെന്നലായി മെല്ലേ...

തല ചായിച്ച് ഉറങ്ങാൻ
പ്രണയത്തിനാവുമോ
എരിയുന്ന നിൻ മനസ്സിൽ


സ്വരങ്ങൾ മുഴങ്ങീടുന്നു
മഴയുടെ താളത്തിൽ
നിൻ സ്വര സമ്രിദ്ധിയിൽ......

Tuesday, June 14, 2011

rolling dayz ~||

When i lukd,itz 2day
again i lukd,itz mnday
2mrw wil b smeothrday
dnt knw wat'l hapen 2day
seconds, hours days passes
leavng impresns n expresns
commitments are burden
promises are broken
relations r partd
bt d silent listnr
joind d day
it waz d day f silence
dat i waitd
d day not witin d day
itz d day where love
weepd , happines mourned
depresn rejoiced
part f d witherng tym
roling n roling . . .

broken Dayz

When i lukd. .itz 2day
again i lukd itz monday
2mrw wil b smeothrday
dnt knw wat'l hapen 2day
seconds, hours days passes
leavng impresns n expresns
commitments are burden
promises are broken
relations r partd
bt d silent listnr
joind d day
it waz d day f silence
dat i waitd
d day not witin d day

Friday, May 6, 2011

ആരും വാങ്ങാത്ത സമ്മാനം

ആരും വാങ്ങാത്ത സമ്മാനം



ഏകാന്തത ഞാൻ ചോദിച്ചു വാങ്ങിയതാൺ
ഏത് കോടതിയിലും , ആരോടും ഞാൻ അത് പറയാം....
എന്നാൽ.....
ഒറ്റപെടുത്തൽ അവർ എനിക്ക് സമ്മാനിച്ചതാണു
ഞാൻ നല്കിയ ആത്മാർത്ഥ സ്നേഹത്തിനു
അവർ തന്ന സമ്മാനം......
ഇന്ന് ആ സമ്മാനം എന്റെ ഒപ്പമുണ്ട്....
ആത്മാർത്ഥയുടെ സ്മരണയക്കായിട്ട്
ഇരിക്കട്ടെ ഒരു കൂട്ട്............
സ്നേഹിതരുടെ സമ്മാനം

Tuesday, April 19, 2011

ചോദ്യം????

ചോദ്യം????
ദേഹമെൻ ദേഹിയോട് ഒരു ചോദ്യം
എന്തിനീ ആരും പോകാത്ത വഴി??
എന്തിനീ ആരും കേൾക്കാത്ത പാട്ട്?
ദേഹിയോട് ചിലത് ഓതി ഞാൻ

ഒരിക്കൽ നീയും എന്നെ കൈവിടും
അന്ന് ഞാൻ ദുഖിക്കരുതല്ലോ
ഒരിക്കൽ നീയും എന്നെ ഉപേക്ഷിക്കും
അന്നു ഞാൻ കരയേണ്ടതില്ലലോ
നീ എന്നെ ത്യജിച്ചാലും

എനിക്കു വേണ്ടി ദേഹത്തെ വെടിഞ്ഞവൻ
ആത്മാവിനെ സ്നേഹിക്കുന്നവൻ


ഈ പാട്ടിലും, ഈ വഴിയിലും
ഇന്നലയും ഇന്നും എന്നും
എന്നെ കൈവിടുകയുമില്ല, ഉപേക്ഷിക്കയുമില്ല്

മഴയുടെ കുരുന്നുകൾ

മഴയുടെ കുരുന്നുകൾ



മാസം തികയാതെ പ്രസവിച്ചവളെ
അമ്പോറ്റിയായി വളർത്തിയവളെ ഭൂമി
പ്രകൃതിയുടെ താരാട്ട് കേട്ടവർ ഉറങ്ങി
വെയിലിനെ പ്രിയ തോഴനാക്കി
വളർന്നവൾ പൊടുന്നനേ
ഭൂമിയിടെ മടിത്തട്ടിൽ
ഒടുവിൽ അവളുടെ വിവാഹം നടന്നു
മാസം തികയാതെ കുഞ്ഞുങ്ങളെ പ്രസവിച്ചു
ചാപിള്ളകളായി മാറിയവളുടെ കുഞ്ഞുങ്ങൽ
തുള്ളിയായും, പേമാരിയായും
കാലം തികയാതെ, കാത്തിയരുന്നവർക്ക് ശാപമായി
അനേക ജന്മങ്ങൾക്ക് ശാപമായും
ജന്മങ്ങൾ ശാപമായും

Sunday, March 20, 2011

Mask without maskz

Oh.! Hw is t posble
repeated mistakez
today also i took d wrng1
d wrong mask
it waz nt d mask on sunday
it waz d mask of a loser
dnt knw where r d maskz frm
bt i could change it witn 2 sec
i knw u also could
as long as u a undrcivilizd civilzd man
take off d mask n reveal urself
bt hw cud u imagine evry1
without d mask
hope nw im wearng a frsh mask
an outdatd fresh mask

Friday, March 4, 2011

മരവും പ്ലാസ്റ്റിക്കും

ആടിയകന്ന മരച്ചില്ലിനിടയിലെ
പൊന്നിൻ നിറമുള്ള പൂമൊട്ടേ
അകറ്റിയ ഇരുമ്പിൻ കഷ്ണത്തെ
ബഹുമാനത്തൊടെ ശരീരത്തിലെക്ക്
ആനയിച്ച മഹാത്മവേ
ഗർഭപാത്രത്തിലെ ശിശുവിനെ പോലും
ലോഹങ്ങൾക്ക് വിട്ട് കൊടുത്തിട്ട്
സ്വയം ആദ്യം ബലിയായ നല്കിയ മഹാത്മവേ

അടർന്നു വീണ ഇലകൾ ക്കും
പൊഴിഞ്ഞു വീണ പൂക്കൾ ക്കും
പകരമിനി പ്ലാസ്റ്റിക്കിന്റെ മുഖമണിഞ്ഞ
മങ്ങാത്ത, മായാത്ത ജീവനില്ല മരങ്ങൾ

ജീവനില്ലാ മാനുജർക്ക്
ജീവനില്ലാ മരങ്ങൾ കൂട്ട്

രചന : അജിന്‍

Thursday, March 3, 2011

2011- ചുരിദാരണിഞ്ഞ വാർദ്ധക്യം

2011- ചുരിദാരണിഞ്ഞ വാർദ്ധക്യം

ഇത്രയേറെ പ്രായമായിട്ടും
കാലത്തിന്റെ തലമുടികളിൽ
നരയുടെ ഒരംശമില്ല
വേഷത്തിന്റെ മഹിമയോ
അതോ നിത്യ യ്യവനത്തിനം എന്ന വരമോ??
2010, തീരാൻ നോക്കിയിരുന്നു
അവളെ തട്ടി മാറ്റി അടുത്ത ദശകം
ഇന്നിതാ, അവൾ വാഴുന്നു ചുരിദാരണിഞ്ഞ്
ഇനി, നീ എന്ത് വേഷമണിഞ്ഞാലും
വാർദ്ധക്യം നിന്നെ പിടികൂടിയിരിക്കുന്നു
കലണ്ടർ കോളങ്ങൾ ഒരോന്നോരോന്ന് മാറി മറയും
നിന്റെ വസ്ത്രത്തിന്റെ കഷ്ണങ്ങൾ മാറി മറയും
മടുത്തു നിന്റെ നഗ്നത കണ്ട്
ഇനിയുമെങ്കിലും നിനക്ക് ചിന്തിച്ചു കൂടെ
ഏത് വേഷമണിഞ്ഞാലും, എത്ര മൂടുപടമനിഞ്ഞാലും
നീ നീ തന്നെ
പ്രായമായ കാലം തന്നെ
,,,..,.,.,.,.,
,,,.,.,.
രചന> അജിൻ മാത്യു വർഗീസ്

Monday, February 28, 2011

ദീപമെന്നും പ്രിയം

ദീപമെന്നും പ്രിയം


അസ്തമയ സൂര്യന്റെ പ്രകാശം തേടിയിരങ്ങി
ഇടവഴികളിൽ രണ്ട് പേരുടെ സംഭാഷണം
അവരിൽ ഒരാളാകുവാൻ കൊതിച്ചു മനസ്സ്
എന്തിനാണു മനസ്സിനു ഇത്ര വേഗത
ഇതിനെ നിയന്ത്രിക്കുന്നത് ആരാൺ
പുറകിലെ കണ്ൺ തുറന്ന് എന്നെ നോക്കി
രണ്ട് പേരും എന്നെയും കാത്ത് അവിടെ

എന്തിനാണവർ ആ ആല്മര ചുവട്ടിൽ........

ആദ്യം ഒരു മൗനം നല്കി സ്വീകരിച്ചു
പിന്നീട് നിറഞ്ഞ ഒരു പുഞ്ചിരിയും

സ്വപ്നമെന്നൊരാൾ എന്നോട് ഓതിയത്
നിന്റെ സ്വപ്നത്തിന്റെ സാക്ഷാല്ക്കാരം

രണ്ടാമെന്റെ പേരു ഞൻ ചോദിച്ചില്ല
സ്വപ്നത്തിന്റെ പ്രാണ സഖിയുടെ
പേരു ചോദിച്ചു വിഢിയായാകുന്നത് എന്തിന്ന്

ഓർമകൾ ഓർമകൾ....... ഓർമകൾ
ഇത്രയും മധുരം ഈ ഓർമകൾക്ക് എങ്ങനെ.....
ഒരല്പമൊന്ന് രുചി നോക്കുമ്പോൾ കയ്പ്പും മധുരവും
വെറുതെ ഒരു ചോദ്യമങ്ങു ചോദിച്ചു

ഓർമകളെ,,,,, എന്നെ കാത്ത് എന്തിനു.......??

സ്വപ്നം മറുപടി പറഞ്ഞു..
ഓർമകളുടെ ശരീരവും വാക്കും സ്വപ്നത്തിന്റേത്

ആത്മാർത്ഥത...........സ്നേഹം..ത്യാഗം..
പൊരുൾ തേടി ഞാനിറങ്ങി..
ആൽ മര ചുവട്ടിൽ നിന്നും................


രചന . അജിന്‍ മത്യൂ വര്‍ഗീസ്‌

Saturday, February 19, 2011

സ്ട്രെച്ചർ

സ്ട്രെച്ചർ

നാലു ചക്രങ്ങള്‍ , ജീവിതത്തിലേക്കൊരോട്ടം
ഒന്ന് പിഴച്ചാൽ ഐസ് മുറി മാറും
ജീവിതത്തിൽ കാണാത്ത ഐസ് മുറിയോ ???
അതോ ജീവിപ്പിക്കുന്ന ഐസ് മുറിയോ ???
നിരവധി മനുഷ്യർ എന്നിൽ അഭയം പ്രാപിച്ചിട്ടുണ്ട്
കാറ്റിന്റെ വേഗതയിൽ ഞാൻ എത്തിച്ചിട്ടുമുണ്ട്
പക്ഷേ ഉദ്ദേശം കഴിഞ്ഞ്, ഏതെങ്കിലും ഒരു മൂലയിൽ ഞാൻ കാണും

അടുത്ത ജീവനും നോക്കി കൊണ്ട്
മതം നോക്കിയിട്ടില്ല, ജാതി ചോദിച്ചിട്ടില്ല, നിറം നോക്കിയിട്ടില്ല

എങ്കിലും എന്റെ നിറം അവർ നോക്കുന്നു
വെള്ളയിൽ ഒരല്പം കറയുണ്ടെങ്കിൽ
കാണും ഞാൻ എതെങ്കിലും ഒരു മൂലയിൽ
ഏകനായി..........................

അമ്മ കാണിച്ച വഴി

അമ്മ കാണിച്ച വഴി


ഓർമകളെ ഓർമകളിലെത്തിച്ച്
ഒരിക്കൽ കൂടി ആർദ്രമായ ആ സ്പർശം
അതോ, ഇമ്പമുള്ള ആ വാക്കുകളാണോ ??
എന്റെ ഓർമകളുടെ വഴി
ഞാൻ ഒന്ന് പിന്തുടരട്ടെ,
അവിടെ എന്നെ കാത്തിരിക്കുന്ന മായ കാഴ്ചകൾ
മായയാണെന്ന് എന്നെ ഞാൻ ഒന്ന് ബോധ്യപ്പെടുത്തട്ടെ,
പിന്നെ ആകാം എന്റെ ചിന്തയുടെ ആഴമളക്കാൻ ശ്രമിക്കുന്ന നിങ്ങളെ
മായ അല്ല, മിഥ്യ അല്ല
സത്യം എന്താണെന്ന് മറന്ന ഈ ലോകത്ത്
ഞാൻ എന്റെ ഓർമകളുടെ ഏടുകളിൽ നിന്നും കാണിക്കാം
സത്യം എന്താണെന്ന്
അതെന്റെ അമ്മയുടെ കണ്ണിൽ നിന്നുമൊഴികിയ
കണ്ണുനീർ ത്തുള്ളിയും, പ്രാർത്ഥ്നാ നാദവും മാത്രം
ക്രൂശിലേക്കെന്നെ ആകർഷിച്ച ആ നിലവിളി........

.........
രചന > അജിന്‍