Monday, July 13, 2015
Sunday, July 5, 2015
Friday, June 12, 2015
Sunday, December 16, 2012
നന്ദി
Posted by
chachan
എനിക്ക് തന്നെ ഇപ്പം ഞാന്‍ ഒരു അപരചിതനായി തോന്നുന്നു.......
നാളെ എന്താകുമെന്ന് ഉറപ്പില്ലാത്തവന്‍ സ്വപനം കാണുന്നു
ലോകം ഇങ്ങനെ അല്ലേ ..പിന്നെ നമ്മള്‍ എന്തിനാ ബേജാര്‍ ആവുന്നത് ???
ഇത് ഇങ്ങനെ തന്നയാ മാഷേ ...പറഞ്ഞിട്ട് കാര്യമില്ല ...
പിന്നെ ഇപ്പം പറയുന്നതിന്‍റെ കാരണം ...
അതാ ഞാന്‍ ആദ്യമേ പറഞ്ഞത് ...
ലോകം ഇങ്ങനാ ......
അതല്ലലോ ഞാന്‍ ആദ്യം പറഞ്ഞത്
പിന്നെ എന്തിനാ മാഷെ തലയാട്ടിയെ ???
ഇത്രയും ഒള്ളു എനിക്ക് പറയാന്‍ ....
...
നാളെ എന്താകുമെന്ന് ഉറപ്പില്ലാത്തവന്‍ സ്വപനം കാണുന്നു
ലോകം ഇങ്ങനെ അല്ലേ ..പിന്നെ നമ്മള്‍ എന്തിനാ ബേജാര്‍ ആവുന്നത് ???
ഇത് ഇങ്ങനെ തന്നയാ മാഷേ ...പറഞ്ഞിട്ട് കാര്യമില്ല ...
പിന്നെ ഇപ്പം പറയുന്നതിന്‍റെ കാരണം ...
അതാ ഞാന്‍ ആദ്യമേ പറഞ്ഞത് ...
ലോകം ഇങ്ങനാ ......
അതല്ലലോ ഞാന്‍ ആദ്യം പറഞ്ഞത്
പിന്നെ എന്തിനാ മാഷെ തലയാട്ടിയെ ???
ഇത്രയും ഒള്ളു എനിക്ക് പറയാന്‍ ....
...
Thursday, December 13, 2012
ചിലതൊക്കെ...
Posted by
chachan
ആരും ചെവി ചെവി തെരാറില്ല
എന്നാല്‍ ചിലതൊക്കെ പറയുമ്പോള്‍
എല്ലാവരും ചെവി ചായിക്കുന്നു.
എല്ലാവരും പറയുന്നത് ഒന്ന്‍ ...
എന്നാല്‍ കേള്‍ക്കുന്നത് മാത്രം പലത് ...
കാരണം എല്ലാവരും
അവരവരുടെ ലോകത്തില്‍
മാത്രമാണ് :
സ്വയം തീര്‍ത്ത തടവറകളില്‍ ...
Tuesday, November 6, 2012
ഞങ്ങള്‍ ഒന്നായി
Posted by
chachan
ഈ കുടത്തില്‍ ഒരല്‍പ്പം
സ്നേഹം നിറച്ചു തരുമോ
എന്നൊരു ചോദ്യവുമായി
മുന്നില്‍ എത്തിയ മനുഷ്യജന്മത്തോട്
എന്ത് ഞാന്‍ പറയണം?
വറ്റിയ ഉറവകളില്‍ നിന്നും
ഉളവാക്കാന്‍ ഞാന്‍
ഈശ്വരന്‍ അല്ലയെന്നോ
അതോ ആകെയുള്ളത്
ഒരല്‍പ്പം മാത്രമാണ്
അത് ഞാന്‍ പകര്‍ന്നു തരാമെന്നോ ??
ഒടുവില്‍ അവസാനത്തെ തുള്ളിയും
ആ കുടത്തിലെക്ക് പകര്‍ന്നപ്പോള്‍
ചോദ്യങ്ങള്‍ ഉത്തരങ്ങളായി
കടപ്പാടുകള്‍ ഉത്തരവാദിത്തങ്ങളായി
സ്നേഹം കടലായി മാറി
ഞങ്ങള്‍ ഒന്നായും ...
Monday, August 20, 2012
നക്ഷത്രങ്ങല്‍ക്കൊപ്പം ഒരു രാത്രി
Posted by
chachan
,ഇന്നലെ തീരെ ഉറങ്ങാന്‍ പറ്റിയില്ല.
പക്ഷെ ഒരു ക്ഷീണവും തോന്നുന്നില്ല
ഇന്നലെ ഞാന്‍ സംസാരിക്കുകയാരുന്നു,
നക്ഷത്രങ്ങളോട് . നക്ഷത്രങ്ങള്‍ എന്നോടും ..
സംസാരം കേട്ട് എങ്ങോ നിന്നും
ഒരു ഇളം തെന്നല്‍ ഇങ്ങു എത്തി....
കൂട്ടിനു ഒരു ചാറ്റല്‍ മഴയും .
ഞങ്ങള്‍ ഇങ്ങനെ ഓരോ
കൊച്ചു വര്‍ത്തമാനമൊക്കെ
പറഞ്ഞിരുന്നു സമയം പോയത് അറിഞ്ഞില്ല ...
തിരികെ കൂടാരം കയറാന്‍ നക്ഷത്രങ്ങള്‍ക്ക്
സമയം ആയപ്പോള്‍ വെറുതെ ഒന്ന് ചോദിച്ചു ..
അങ്ങകലെ നിന്നും
എന്നെ കണ്ട ആ കണ്ണ്
കണ്ണട വല്ലതും ധരിച്ചിരുന്നോ എന്ന് ?????
ഒരു കള്ള ചിരിയുമായി
സൂര്യന്‍ എന്ന ചിട്ടയുള്ള അമ്മയുടെ
വരവ് കണ്ട് നക്ഷത്രങ്ങള്‍ ഓടി മറഞ്ഞു ,
ഒരു കുസൃതി കുട്ടിയെ പോലെ ..
കാറ്റിനു ശക്തി കൂടി .
മഴയ്ക്കും........
ഒടുവില്‍ എന്‍റെ ഉറക്കത്തിനും ....
........
പക്ഷെ ഒരു ക്ഷീണവും തോന്നുന്നില്ല
ഇന്നലെ ഞാന്‍ സംസാരിക്കുകയാരുന്നു,
നക്ഷത്രങ്ങളോട് . നക്ഷത്രങ്ങള്‍ എന്നോടും ..
സംസാരം കേട്ട് എങ്ങോ നിന്നും
ഒരു ഇളം തെന്നല്‍ ഇങ്ങു എത്തി....
കൂട്ടിനു ഒരു ചാറ്റല്‍ മഴയും .
ഞങ്ങള്‍ ഇങ്ങനെ ഓരോ
കൊച്ചു വര്‍ത്തമാനമൊക്കെ
പറഞ്ഞിരുന്നു സമയം പോയത് അറിഞ്ഞില്ല ...
തിരികെ കൂടാരം കയറാന്‍ നക്ഷത്രങ്ങള്‍ക്ക്
സമയം ആയപ്പോള്‍ വെറുതെ ഒന്ന് ചോദിച്ചു ..
അങ്ങകലെ നിന്നും
എന്നെ കണ്ട ആ കണ്ണ്
കണ്ണട വല്ലതും ധരിച്ചിരുന്നോ എന്ന് ?????
ഒരു കള്ള ചിരിയുമായി
സൂര്യന്‍ എന്ന ചിട്ടയുള്ള അമ്മയുടെ
വരവ് കണ്ട് നക്ഷത്രങ്ങള്‍ ഓടി മറഞ്ഞു ,
ഒരു കുസൃതി കുട്ടിയെ പോലെ ..
കാറ്റിനു ശക്തി കൂടി .
മഴയ്ക്കും........
ഒടുവില്‍ എന്‍റെ ഉറക്കത്തിനും ....
........
Monday, August 6, 2012
ഇഡ്ഡലി അളിയനും സാമ്പാര്‍ പെങ്ങളും
Posted by
chachan
എന്നത്തെയും പോലെ ഇന്നലയും വന്നിരുന്നു ...
കൂട്ടിനു രണ്ട് ഉഴുന്നുവട ച്ചേട്ടനുടെ ആയപ്പം
എല്ലാം പൂര്‍ത്തിയായി .........
ഇന്നലെ അവര്‍ എന്റെ വയറിനെ
ഒരു യുദ്ധഭൂമിയാക്കി ......
ഇന്ന് ഞാന്‍ ഒരു രക്തസാക്ഷി...
പ്രിയപ്പെട്ട പെങ്ങളെ.. പ്രിയപ്പെട്ട അളിയാ...
ഇനിയം വരുമ്പം ആ കൂട്ടുകാരനെ ഒഴുവാക്കണെ.........
അല്ലയെങ്ങില്‍ ആ ചമന്ധി ഡ്രൈവര്‍നെ ........
Thursday, August 2, 2012
പ്രിയേ..
Posted by
chachan
പ്രിയേ..
നിനക്ക് സുരക്ഷിതത്വം തന്ന ഈ നാലു ചുമരുകള്‍ ഇന്ന് നിനക്ക് ഒരു തടവറയായി അനുഭവപ്പെടുന്നു അല്ലേ? ഈ നാല് ചുമരുകള്ക്കു ള്ളില്‍ നിനെ ഒതുക്ക്കിയില്ലായിരുന്നെങ്കില്‍ ,എന്നേ നീ ഈ ഭൂമിയില്‍ നിന്നും മറഞ്ഞു പോയേനെ ,ഇതൊക്കെ നീ എന്നെങ്കിലും ഓര്കുരമെങ്കില്‍ ,മടങ്ങി വരുവാന്‍ ആഗ്രഹിക്കുമെങ്കില്‍ ,ഞാന്‍ കാണില്ലായിരിക്കും ,കാരണം നീ തന്നെ എന്നെ നശിപ്പിക്കുവാന്‍ ആരംഭിച്ചിരിക്കുന്നു , മനപ്പൂര്വരമായി .
ഈ നാല് ചുവരുകള്‍ നിന്നെ ഒരു രീതിയിലും ശ്വാസം മുട്ടിചിരുന്നില്ല .ഈ വാതിലുകള്‍ ഈ ജനാലകള്‍ അതൊക്കെ ഞാന്‍ നിനക്ക് വേണ്ടി സഹിച്ച ത്യാഗങ്ങളാണ് .സ്നേഹമാണ് .അത് എന്റെി ഔധാര്യമാല്ലയിരുന്നു നിന്റെമ അവകാശമായിരുന്നു .എന്നാല്‍ നിന്റെ് അവകാശത്തെ തേടി തേടി നീ അതിരുകള്‍ ഭേദിച്ചപ്പോള്‍ ,എനിക്ക് ഒരേ ഒരു ആഗ്രഹമെയുള്ളയിരുന്നു . നീ എന്നെ ഒന്ന് മനസ്സിലാക്കണമായിരുന്നു എന്ന് .........
ആധുനിക യുഗത്തിന്റെ എല്ലാ വിദ്യകളും നീ ഇന്ന് ഉപയോഗിക്കുന്നു, എന്നെ നശിപ്പിക്കാനും നിനക്ക് വളരാനും .ഞാന്‍ മാത്രം കേട്ടുകൊണ്ടിരുന്ന നിന്റെു ശബ്ദം ,ഇന്ന് ലോകത്തെ അടക്കി വാഴുവാന്‍ ശ്രമിക്ക്കുന്നു. നിന്റെ പുരോഗതിയില്‍ എനിക്ക് സന്തോഷമേ ഉള്ളു .പക്ഷെ നിന്റെ് സുരക്ഷിതത്വത്തെ ഓര്ത്ത്ക ആശയങ്കയും.
ഇനി നീ തീരുമാനിക്കും അതിരുകള്‍ , പക്ഷെ അത് ഒടുവില്‍ നിന്റെന കുഞ്ഞിനൊരു അമ്മയെയും ,നിന്റെ് ഭര്ത്താതവിനു ഒരു ഭാര്യയെയും ,നിന്റെു സഹോദരങ്ങള്ക്ക്ത ഒരു സഹോദരിയും നഷ്ടപ്പെടുതിക്കൊണ്ടാനെങ്ങില്‍ നിന്റെര വിയര്പ്പും രക്തവും വൃതാവാണ്
ഈ തിരിച്ചരിവ് നീ നേടുമ്പോള്‍ നീ ഒന്നറിയണം, ഈ നാല് ചുവരുകള്‍ ഒരു പുഷനല്ലയിരുന്നു . മറിച്ച് വാല്സല്ല്യത്ത്തില്‍ കലര്ന്നാ ഒരു ശാസനയും ,സുരക്ഷിതത്വവും സമൂഹത്തിന്റെ അടിത്തറയുമായിരുന്നു
എന്ന സ്നേഹപൂര്വ്വം ,
നാല് ചുവരുകള്‍
Thursday, July 26, 2012
അനുഭവങ്ങളുടെ വിഡ്ഢിത്തരങ്ങള്‍
Posted by
chachan
പക്ഷെ അത് മനസ്സിലാക്കുന്നത്
ഒന്ന്‍ കരഞ്ഞു കഴിയുമ്പം മാത്രം .....
ജീവിതം ഒരു വിഡ്ഢിയാക്കപ്പെടലാണ്
പക്ഷെ അത് മനസ്സിലാക്കുന്നത്
അനുഭവങ്ങള്‍ സമ്പത്തായി മാറുമ്പോഴും...
ഇന്ന് ഞാന്‍ അനുഭവങ്ങളില്‍ ധനികന്‍
നിനക്കതു മോഷ്ടിക്കുവാനാവുകയില്ല
കാരണമത് എന്റെതു മാത്രാമാണ്
Wednesday, July 25, 2012
വേദനയുടെ അസൂയ
Posted by
chachan
ചില വേദനകള്‍ രാത്രികള്‍ക്ക്
മാത്രമവകാശപെട്ടതാണ്..
അതിന് എനിക്ക് ഒരു പരാതിയുമില്ല
ആശ്വസിപ്പിക്കാത്തവരെ ഓര്‍ത്ത്
സന്തോഷം മാത്രം.
വേദന നിദ്രയോട് മത്സരിക്കുകയാണ് ......
നിദ്രയുടെ സുഖത്തെ നശിപ്പിക്കുന്ന ഒന്നല്ല വേദനകള്‍ ....
അനുഭവിച്ച നിദ്രയുടെ സുഖങ്ങളെ വെളിവാക്കുന്നതാന്നു
ഈ വേദനകള്‍ ..
വേദനകള്‍ക്ക് എത്ര മാത്രം നിദ്രയോട്
അസൂയ തോന്നാനാകും
ഇവര്‍ തമ്മിലുള്ള ഈ കുഞ്ഞു അസൂയയില്‍
ഉറക്കം ജയിച്ചു
കാരണം ഞാന്‍ ഒരിക്കല്‍ ഉറങ്ങും
വേദനകള്‍ ഇല്ലാതെ .....
Sunday, November 27, 2011
അവളിലെ ഞാൻ
Posted by
chachan
“ ”
ഓർമകളിൽ ഒരു ചവിട്ടുകൊറ്റയൊണ്ടെങ്കിൽ
അവളുടെ ഓർമകളിൽ
ഇന്ന് ഞാൻ അവിടെയാണു..
ഇന്നലെ വരെ അവളുടെ ഹൃദയതാളുകളിൽ
എന്റെ പെരു മാത്രം
എന്റെ ചിത്രം മാത്രം
ഇന്നിതാ വേനലൊഴിവിനു പടിയിറങ്ങിയ
അന്തേവാസിയെ പൊലെ ഞാൻ....
ഒഴിഞ്ഞുകിടക്കുന്നു അവളുടെ
മനസ്സും ഓർമകളും
ശൂന്യത സൃഷ്ടിച്ച ദുരന്തത്തിനു
ഇന്നിതാ മറ്റൊരു ഇര കൂടി...
ആരെയാണു ഞാൻ
കുറ്റക്കാരന്റെ കുപ്പായം അണിയിക്കേണ്ടത്..
സ്നേഹത്തെയോ അതൊ
എന്നെയൊ???
അതൊ സ്നേഹത്തെ പൊലും
അളന്ന് , വില്ക്കാൻ വെച്ച
ഈ സമൂഹത്തെയോ???
ഓർമകളിൽ ഒരു ചവിട്ടുകൊറ്റയൊണ്ടെങ്കിൽ
അവളുടെ ഓർമകളിൽ
ഇന്ന് ഞാൻ അവിടെയാണു..
ഇന്നലെ വരെ അവളുടെ ഹൃദയതാളുകളിൽ
എന്റെ പെരു മാത്രം
എന്റെ ചിത്രം മാത്രം
ഇന്നിതാ വേനലൊഴിവിനു പടിയിറങ്ങിയ
അന്തേവാസിയെ പൊലെ ഞാൻ....
ഒഴിഞ്ഞുകിടക്കുന്നു അവളുടെ
മനസ്സും ഓർമകളും
ശൂന്യത സൃഷ്ടിച്ച ദുരന്തത്തിനു
ഇന്നിതാ മറ്റൊരു ഇര കൂടി...
ആരെയാണു ഞാൻ
കുറ്റക്കാരന്റെ കുപ്പായം അണിയിക്കേണ്ടത്..
സ്നേഹത്തെയോ അതൊ
എന്നെയൊ???
അതൊ സ്നേഹത്തെ പൊലും
അളന്ന് , വില്ക്കാൻ വെച്ച
ഈ സമൂഹത്തെയോ???
Friday, November 25, 2011
വേഷപകർച്ച
Posted by
chachan
കാലം തുന്നി തന്ന
കോലം ധരിച്ച് ഞാൻ മടുത്തു
ഇനി ഞാൻ കൊടുക്കുന്ന കോലം
ധരിച്ചീ കാലത്തെ എന്ന് ഞാൻ കാണൂം???
കണക്ക്കൂട്ടലുകൾ പിഴയ്ക്കാത്ത
കണ്ണുനീരിനെ ഒപ്പുന്ന
ആ കോലത്തിൽ
ഞാനീ കാലത്തെയാക്കും...
അക്ഷരങ്ങളുടെ ഭംഗിക്കപ്പുറം
അനുഭവത്തിന്റെ ചോരയിലേക്ക്
ഞാനതിനെ നയിക്കും..
കോലം ധരിച്ച് ഞാൻ മടുത്തു
ഇനി ഞാൻ കൊടുക്കുന്ന കോലം
ധരിച്ചീ കാലത്തെ എന്ന് ഞാൻ കാണൂം???
കണക്ക്കൂട്ടലുകൾ പിഴയ്ക്കാത്ത
കണ്ണുനീരിനെ ഒപ്പുന്ന
ആ കോലത്തിൽ
ഞാനീ കാലത്തെയാക്കും...
അക്ഷരങ്ങളുടെ ഭംഗിക്കപ്പുറം
അനുഭവത്തിന്റെ ചോരയിലേക്ക്
ഞാനതിനെ നയിക്കും..
Thursday, November 24, 2011
അപൂർണ്ണമായ പൂർണത
Posted by
chachan
അക്ഷരങ്ങൾ അന്നും
ഇന്നും എന്നും
പ്രണയത്തിന്റെ വാഹകരാണു
താങ്ങാനാവാത്ത ഭാരവും
ചുമന്ന് നടക്കുന്ന ഈ
അക്ഷരങ്ങളെ നോക്കുവീൻ
വേനൽ കാലത്തിലും
കൊയ്ത്ത്കാലത്തിലും
സമ്മൃദ്ധിയുടെ പര്യായമായി
ആശ്വാസത്തിന്റെ സഖിയായി
ഹൃദയത്തിൻ താളമായി
ഒരിക്കലും മരിക്കാത്ത ഓർമകളുമായി
പൂരിപ്പക്കപെടാത്ത അശയങ്ങൾക്ക്
പൂർണതയുടെ അക്ഷരങ്ങൾ
......
ഇന്നും എന്നും
പ്രണയത്തിന്റെ വാഹകരാണു
താങ്ങാനാവാത്ത ഭാരവും
ചുമന്ന് നടക്കുന്ന ഈ
അക്ഷരങ്ങളെ നോക്കുവീൻ
വേനൽ കാലത്തിലും
കൊയ്ത്ത്കാലത്തിലും
സമ്മൃദ്ധിയുടെ പര്യായമായി
ആശ്വാസത്തിന്റെ സഖിയായി
ഹൃദയത്തിൻ താളമായി
ഒരിക്കലും മരിക്കാത്ത ഓർമകളുമായി
പൂരിപ്പക്കപെടാത്ത അശയങ്ങൾക്ക്
പൂർണതയുടെ അക്ഷരങ്ങൾ
......
Monday, November 21, 2011
വിശപ്പ്.
Posted by
chachan
ഇന്നലെ ഞാൻ കഴിച്ച ചോറിനു
ഒരു രുചിയുമില്ലായിരുന്നു
എങ്കിലും ഞാനത് കഴിച്ചു
ഇന്ന് ഞാൻ കഴിച്ച ചോറിനു
ഒരു രുചിയുണ്ടായിരുന്നു
കാരണമെനിക്ക് വിശപ്പൊണ്ടായിരുന്നു
ഭക്ഷണത്തിനു ഒരു കാത്തിരിപ്പുണ്ടായിരുന്നു
ഒഴിഞ്ഞ വയറിനു ഒരല്പ്പം ആശ്വാസം
സ്വപ്നം കണ്ടിരുന്നു
ഇന്നലെ ഉണ്ടായിരുന്നതും ഇന്ന് നശിച്ചതും
എല്ലാം എന്നെ പഠിപ്പിച്ചു...........
വിശക്കുന്നവനു വിശവും അമൃതാണു...........
എന്നാൽ വിഷമിക്കുന്നവനു വിശപ്പ് വിഷയമാണു...
ആശ്വാസത്തിന്റെ ഭക്ഷണത്തിനായുള്ള വിശപ്പ്...
ഒരു രുചിയുമില്ലായിരുന്നു
എങ്കിലും ഞാനത് കഴിച്ചു
ഇന്ന് ഞാൻ കഴിച്ച ചോറിനു
ഒരു രുചിയുണ്ടായിരുന്നു
കാരണമെനിക്ക് വിശപ്പൊണ്ടായിരുന്നു
ഭക്ഷണത്തിനു ഒരു കാത്തിരിപ്പുണ്ടായിരുന്നു
ഒഴിഞ്ഞ വയറിനു ഒരല്പ്പം ആശ്വാസം
സ്വപ്നം കണ്ടിരുന്നു
ഇന്നലെ ഉണ്ടായിരുന്നതും ഇന്ന് നശിച്ചതും
എല്ലാം എന്നെ പഠിപ്പിച്ചു...........
വിശക്കുന്നവനു വിശവും അമൃതാണു...........
എന്നാൽ വിഷമിക്കുന്നവനു വിശപ്പ് വിഷയമാണു...
ആശ്വാസത്തിന്റെ ഭക്ഷണത്തിനായുള്ള വിശപ്പ്...
Monday, October 3, 2011
തീവ്രമായ സ്വപ്നം
Posted by
chachan
എന്റെ മനസ്സൊന്ന് ശാന്തമാക്കാൻ
ഈ അരണ്ട വെളിച്ചം പോരാ
പ്രകൃതിയുടെ‘കറുപ്പിലേക്ക്’
ഞാനൊന്ന് പോയി വരാം
മനസ്സ് ഒന്ന് ശാന്തമാക്കാൻ
അടുത്ത സംഹാരത്തിനായി
ഒരു കുടം വെള്ളത്തിനോ
നിന്റെ മൗനതയ്ക്കോ
ശമിപ്പിക്കുനാവുകയില്ല
എന്റെ മനസ്സിനെ
അതിന്റെ ഓളത്തെ
അതിന്റെ തീവ്രതയെ.....
ഞാൻ ഒന്ന് കണ്ണടയ്ക്കുവാ
ഒന്ന് ഉറങ്ങണം
..
ഈ അരണ്ട വെളിച്ചം പോരാ
പ്രകൃതിയുടെ‘കറുപ്പിലേക്ക്’
ഞാനൊന്ന് പോയി വരാം
മനസ്സ് ഒന്ന് ശാന്തമാക്കാൻ
അടുത്ത സംഹാരത്തിനായി
ഒരു കുടം വെള്ളത്തിനോ
നിന്റെ മൗനതയ്ക്കോ
ശമിപ്പിക്കുനാവുകയില്ല
എന്റെ മനസ്സിനെ
അതിന്റെ ഓളത്തെ
അതിന്റെ തീവ്രതയെ.....
ഞാൻ ഒന്ന് കണ്ണടയ്ക്കുവാ
ഒന്ന് ഉറങ്ങണം
..
Tuesday, September 20, 2011
കലാലയ കൂട്ടം
Posted by
chachan
കലാലയ കൂട്ടം
പടികളീൽ കാണുന്നിന്നൊരു കൂട്ടം
സൗഹൃദ സംഗമങ്ങൾ
കലാലയ ബന്ധങ്ങൾ സ്നേഹത്തിൻ പര്യായം
ഉയരുന്നിതാ പ്രണയത്തിൻ അലകൾ
ഇന്നീ കലാലയ വീഥികളിൽ
പകരുന്നിതാ സ്നേഹത്തിൻ തിരികൾ
ഇന്നിൻ ഓർമയായി,നാളയിൻ വഴികാട്ടിയായി
let the light shine
let the heart beats
let me sing the song of love
banish evil from your heart
fill the race with triumph
my COLLEGE my PRIDE
my FRIENDS my LIFE
വേഷങ്ങൾ പലതെങ്കിലും
ഭാവങ്ങൽ ഭിന്നമെങ്കിലും
മനസ്സ് മാത്രമൊന്ന്
സ്നേഹത്തിൻ ഭാഷയിൽ
കവികൾക്ക് വർണിക്കാൻ
മഴവില്ലിൽ ചാരുതയിൽ
പാറിപറന്ന് ശലഭങ്ങൾക്ക്
ജന്മം മനസ്സിൽ നിന്നും
പടികളീൽ കാണുന്നിന്നൊരു കൂട്ടം
സൗഹൃദ സംഗമങ്ങൾ
കലാലയ ബന്ധങ്ങൾ സ്നേഹത്തിൻ പര്യായം
ഉയരുന്നിതാ പ്രണയത്തിൻ അലകൾ
ഇന്നീ കലാലയ വീഥികളിൽ
പകരുന്നിതാ സ്നേഹത്തിൻ തിരികൾ
ഇന്നിൻ ഓർമയായി,നാളയിൻ വഴികാട്ടിയായി
let the light shine
let the heart beats
let me sing the song of love
banish evil from your heart
fill the race with triumph
my COLLEGE my PRIDE
my FRIENDS my LIFE
വേഷങ്ങൾ പലതെങ്കിലും
ഭാവങ്ങൽ ഭിന്നമെങ്കിലും
മനസ്സ് മാത്രമൊന്ന്
സ്നേഹത്തിൻ ഭാഷയിൽ
കവികൾക്ക് വർണിക്കാൻ
മഴവില്ലിൽ ചാരുതയിൽ
പാറിപറന്ന് ശലഭങ്ങൾക്ക്
ജന്മം മനസ്സിൽ നിന്നും
Friday, August 26, 2011
ഒരു ഇലയായി ഞാൻ മാറാം
Posted by
chachan
ഒരു ഇലയായി ഞാൻ മാറാം
തണൽ മരത്തിൻ
ഇലകളിൽ ഒന്നൊന്നായി പൊഴിയുമ്പോഴും
സൂര്യൻ കത്തിയെരിഞ്ഞു കൊണ്ട് തന്നെ
ആകാശത്തിന്റെ അതിർത്തികളിൽ
ഒടുവിൽ മഴ ഇങ്ങെത്തി
ഇലകൾ എല്ലാം എങ്ങോ നിന്നും
പറന്നു പറന്നു വീണ്ടും മരത്തിലേക്ക്
വേനലവധിക്കാലം കഴിഞ്ഞതിന്റെ
ഉന്മേഷവും ഉണർവോടും
ഒരു പച്ചിലയായി തീരാൻ
പഴുത്തിലയായി പൊഴിഞ്ഞ്
മണ്ണിനോട് ചേരും നാൾ
ഇനി എത്ര വേനൽ ഞാൻ ഏല്ക്കണം??
എങ്കിലും മനുജനു
നല്ലത് മാത്രം
ജനനത്തിലും മരണത്തിലും
നല്കുവാൻ ഇലകൾ മാത്രം
തണൽ മരത്തിൻ
ഇലകളിൽ ഒന്നൊന്നായി പൊഴിയുമ്പോഴും
സൂര്യൻ കത്തിയെരിഞ്ഞു കൊണ്ട് തന്നെ
ആകാശത്തിന്റെ അതിർത്തികളിൽ
ഒടുവിൽ മഴ ഇങ്ങെത്തി
ഇലകൾ എല്ലാം എങ്ങോ നിന്നും
പറന്നു പറന്നു വീണ്ടും മരത്തിലേക്ക്
വേനലവധിക്കാലം കഴിഞ്ഞതിന്റെ
ഉന്മേഷവും ഉണർവോടും
ഒരു പച്ചിലയായി തീരാൻ
പഴുത്തിലയായി പൊഴിഞ്ഞ്
മണ്ണിനോട് ചേരും നാൾ
ഇനി എത്ര വേനൽ ഞാൻ ഏല്ക്കണം??
എങ്കിലും മനുജനു
നല്ലത് മാത്രം
ജനനത്തിലും മരണത്തിലും
നല്കുവാൻ ഇലകൾ മാത്രം
Thursday, August 18, 2011
പുഴയുടെ പുതുവസ്ത്രം
Posted by
chachan
പുഴയുടെ പുതുവസ്ത്രം
വേഷം മാറി വന്ന പുഴ;
ആളറിയാതിരിക്കാൻ
മഴ സമ്മാനിച്ച
പുതുവർണ്ണവും ധരിച്ച്
നിറം മാറീ ഒഴുകുന്നു
കുഴലുകളിൽ നിന്നുമുള്ള വിഷം,
അവളിൽ പതിക്കാതിരിക്കാൻ
അവളുടെ മജ്ജയെ കോരിയെടുത്ത്
കെട്ടിടങ്ങൾ പണിയാതിരിക്കാൻ
ഒഴുകുകയാണവൾ
വഴി തെറ്റാതെ
രൂപത്തിൽ ഒരല്പ്പം വ്ത്യസ്തതയോടെ
അടുത്ത തലമുറയെ ഒന്ന് കാണാൻ
വേഷം മാറി വന്ന പുഴ;
ആളറിയാതിരിക്കാൻ
മഴ സമ്മാനിച്ച
പുതുവർണ്ണവും ധരിച്ച്
നിറം മാറീ ഒഴുകുന്നു
കുഴലുകളിൽ നിന്നുമുള്ള വിഷം,
അവളിൽ പതിക്കാതിരിക്കാൻ
അവളുടെ മജ്ജയെ കോരിയെടുത്ത്
കെട്ടിടങ്ങൾ പണിയാതിരിക്കാൻ
ഒഴുകുകയാണവൾ
വഴി തെറ്റാതെ
രൂപത്തിൽ ഒരല്പ്പം വ്ത്യസ്തതയോടെ
അടുത്ത തലമുറയെ ഒന്ന് കാണാൻ
Subscribe to:
Posts (Atom)







